•  

ഗര്‍ഭം ധരിക്കാന്‍ സെക്‌സ് എത്ര തവണ?

ഗര്‍ഭധാരണത്തിന് എത്ര തവണ ശാരീരികബന്ധം വേണമെന്ന കാര്യത്തില്‍ ധാരാളം പേര്‍ക്ക് ആശയക്കുഴപ്പമുണ്ട്. കൂടുതല്‍ തവണ ശാരീരിക ബന്ധമുണ്ടായാല്‍ പെട്ടെന്ന് ഗര്‍ഭം ധരിക്കുമെന്നും ചിലര്‍ കരുതും. എന്നാല്‍ ഇത് അബദ്ധധാരണയാണ്.

ഗര്‍ഭധാരണത്തിന് എത്ര തവണ സെക്‌സ് എന്നതിനേക്കാള്‍, ഏതു സമയത്ത് എന്നതിനാണ് പ്രധാനം. ഇത് സ്ത്രീയുടെ

Couple
 
ഓവുലേഷന്‍ സമയത്തെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായി ആര്‍ത്തവം വരുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം ഓവുലേഷന്‍ ദിവസം കണക്കു കൂട്ടുവാനും എളുപ്പമാണ്. ഈ ദിവസങ്ങളില്‍ ഗര്‍ഭധാരണ സാധ്യതയും വര്‍ദ്ധിക്കും. കൃത്യമായ ഓവുലേഷന്‍ കണക്കുകൂട്ടുവാന്‍ ഓവുലേഷന്‍ കലണ്ടര്‍ സഹായിക്കും.

പുരുഷന്റെ ബീജോല്‍പാദനവും ഗര്‍ഭധാരണത്തിന് പ്രധാനം തന്നെ. ആവശ്യത്തിന് ബീജങ്ങളില്ലെങ്കില്‍ ഗര്‍ഭധാരണ സാധ്യത മങ്ങുകയാകും ഫലം.

ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ഓവുലേഷന്‍ നടക്കാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ശാരീരിക ബന്ധം പുലര്‍ത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയാറുള്ളത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസങ്ങളിലെങ്കിലും സെക്‌സിലേര്‍പ്പെടുന്നത് ഗര്‍ഭധാരണ സാധ്യത കൂട്ടുമെന്നും പറയപ്പെടുന്നു.


Read more about: ഗര്‍ഭം, pregnancy, sex
English summary
Sex How OftenWhen trying to get pregnant how often should you have sex? Every day or every other day? Wait for the OPK to become positive? Or when the temperature goes up?
Story first published: Saturday, March 10, 2012, 17:17 [IST]

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more