എന്നാല്‍ സെക്‌സിലേര്‍പ്പെടുന്നത് ഗര്‍ഭസ്ഥ ശിശുവിന് പ്രശ്‌നങ്ങളുണ്ടാക്കുമോയെന്ന ഭയം അച്ഛനമ്മമാരില്‍, പ്രത്യേകിച്ചും അമ്മയില്‍ സെക്‌സ് താല്‍പര്യം കുറയ്ക്കാനും സാധ്യയുണ്ട്. ഗര്‍ഭകാലത്തെ ശാരീരിക അസ്വസ്ഥകളും ഒരു പരിധി വരെ ഇതിന് കാരണമാകും.
ഗര്‍ഭകാലത്തെ സെക്‌സിനെപ്പറ്റി പറയുമ്പോള്‍ പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ആദ്യമായി സ്ത്രീക്ക് ഇത് ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. സ്ത്രീക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള സെക്‌സിനായിക്കണം പ്രാധാന്യവും.
ഗര്‍ഭം പൊതുവെ പ്രശ്‌നങ്ങളില്ലാത്തതാണെങ്കില്‍ സെക്‌സിലേര്‍പ്പെടുന്നതു കൊണ്ട് ദോഷമില്ല. എന്നാല്‍ മുന്‍പ് അബോര്‍ഷന്‍ സംഭവിക്കുക, സ്ഥാനം തെറ്റിയുള്ള ഗര്‍ഭം, ഗര്‍ഭപാത്രത്തിന് കട്ടി കുറയുക, ബ്ലീഡിംഗ്, വയറുവേദന, തുടങ്ങിയ അവസ്ഥകള്‍ ഉണ്ടെങ്കില്‍ സെക്‌സ് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ലെംഗികരോഗങ്ങളോ അണുബാധയോ ഉണ്ടെങ്കിലും സെക്‌സ് ഒഴിവാക്കുക.
ശാരീരിക സ്ഥിതി കണക്കിലെടുക്കുന്നതിനോടൊപ്പം ഇതേക്കുറിച്ച് ഡോക്ടറോട് അഭിപ്രായം തേടുന്നതും നന്നായിരിക്കും.