ആകെയുള്ള ശരീരപ്രവര്‍ത്തനങ്ങളെ സെക്‌സ് സ്വാധീനിക്കുന്നുണ്ട്. ശരീരത്തിലെ മസിലുകള്‍ക്ക് ഉറപ്പും ബലവും നല്‍കാനിത് സഹായിക്കുന്നു. ബിപി കുറയ്ക്കന്നതിലും സെക്‌സിന് സ്ഥാനമുണ്ട്.
ശരീരഭാരം കുറയ്ക്കാനും സെക്‌സ് സഹായിക്കുന്നുണ്ട്. ഇതൊരു വ്യായാമമാണ്. അതുകൊണ്ടുതന്നെ അധികമുള്ള കൊഴുപ്പ് കത്തിപ്പോകുന്നു. ഡിപ്രഷന്‍ കുറയ്ക്കാനും തലവേദന മാറാനും സെക്‌സ് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ദ്ധിപ്പിക്കാനും രക്തപ്രവാഹം വര്‍ദ്ധിക്കുവാനും ലൈംഗികബന്ധം സഹായിക്കുന്നുണ്ട്.
സെക്‌സിനോടനുബന്ധിച്ച് ഉല്‍പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ സന്തോഷവും ഉന്മേഷവും തോന്നാന്‍ സഹായിക്കുന്നുണ്ട്.
ചര്‍മ സൗന്ദര്യത്തിനും സെക്‌സ് സഹായിക്കുന്നുണ്ട്. സ്ത്രീകളില്‍ സെക്‌സ് ഈസ്ട്രജന്‍ കൂടുതന്‍ ഉല്‍പാദിപ്പിക്കാന്‍ ഇട വരുത്തുന്നു. ഇൗസ്ട്രജന്‍ നല്ല ചര്‍മത്തിന് സഹായിക്കുന്ന ഒരു ഘടകമാണ്.
ശാരീരിക, മാനസിക, വൈകാരിക ബന്ധങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ശാരീരിക ആരോഗ്യത്തിന് സെക്‌സിലുള്ള സ്ഥാനം പ്രധാനം തന്നെയാണ്.