ഡിപ്രഷന്‍ സ്ത്രീകളിലും പുരുഷനിലും ലൈംഗിക താല്‍പര്യത്തെ കെടുത്തുന്ന ഒന്നാണ്. ചിലര്‍ ആന്റി ഡിപ്രഷന്‍ ഗുളികകളും കഴിയ്ക്കുന്നുണ്ടാകും. ഇവ സെക്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കുവാന്‍ പരോക്ഷമായ കാരണങ്ങളാകും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നത് ഗുണം ചെയ്യും.
സ്ത്രീകളില്‍ ഓരോരോ ശാരീരിക അവസ്ഥകള്‍ സെക്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കാറുണ്ട്. മെനോപോസ് അഥവാ ആര്‍ത്തവ വിരാമം ഒട്ടേറെ സ്ത്രീകളില്‍ ലൈംഗിക താല്‍പര്യങ്ങള്‍ കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളും ബന്ധപ്പെടുമ്പോഴുള്ള വേദനയുമായിരിക്കും മിക്കവാറും ഇവിടെ വില്ലന്‍. അല്ലാതെ ആര്‍ത്തവ വിരാമം പ്രത്യക്ഷമായി ഒരാളുടെയും ലൈംഗിക ജീവിതത്തെ ബാധിക്കുന്ന ഒന്നല്ല.
പ്രസവവും കുഞ്ഞിന്റെ ഉത്തരവാദിത്വങ്ങളും പല സ്ത്രീകളിലും ലൈംഗിക താലപര്യം കുറയ്ക്കുന്നതായി കണ്ടു വരുന്നുണ്ട്. ഇതിന് പരിഹാരം താനേ കാണേണ്ടതാണ്.
ഉറക്കക്കുറവ് സെക്‌സിനെ ബാധിക്കും. ഉറക്കം കുറവായാല്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് ടെസ്റ്റോസ്‌റ്റെറോണ്‍ എന്ന ഹോര്‍മോണെ ബാധിക്കുകയും സെക്‌സ് താല്‍പര്യം കുറയ്ക്കുകയും ചെയ്യുന്നു.
അമിത മദ്യപാനം സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സെക്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കുന്ന ഒന്നാണ്. സ്ത്രീ പുരുഷ വന്ധ്യതയ്ക്കും മദ്യം കാരണമായേക്കും. മദ്യം തലച്ചോറിലെ നാഡീവ്യൂഹത്തെ തളര്‍ത്തുകയും അതുവഴി തലച്ചോറില്‍ നിന്ന് സന്ദേശങ്ങള്‍ കൈമാറുന്ന പിറ്റിയൂറ്ററി ഗ്രന്ഥിയും ലൈംഗികാവയവങ്ങളും തമ്മിലുള്ള പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. വൃഷണങ്ങളിലെ നാഡികളെ മദ്യം ബാധിക്കുകയും അതുവഴി പുരുഷവന്ധ്യതയ്ക്കു കാരണമാകുകയും ചെയ്യുന്നുണ്ട്. മദ്യത്തിന് അടിമയാകാതെ നോക്കുകയാണ് ഇതിനുള്ള പ്രതിവിധി.
ദാമ്പത്യബന്ധങ്ങളിലെ മനപ്പൊരുത്തമില്ലായ്മയും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് തടസം തന്നെയാണ്. ആരോഗ്യകരമായ മനസിനും ശരീരത്തിനുമൊപ്പം നല്ല മനപ്പൊരുത്തവും സെ്ക്‌സിന് പ്രധാന ഘടകമാണെന്ന് ഓര്‍ക്കുക.