ഗര്‍ഭിണിയായിരിക്കെ ലൈംഗിക ബന്ധം ആകാമെന്നു തന്നെയാണ് വൈദ്യശാസ്ത്രം പറയുന്നത്. ഗര്‍ഭിണിക്ക് സൗകര്യപ്രദമായ പൊസിഷനുകള്‍ സ്വീകരിക്കുന്നതായിരിക്കും നല്ലത്. മുന്‍ഗണന നല്‍കേണ്ടത് ഗര്‍ഭിണിക്കാണെന്ന് ചുരുക്കം.
സെക്‌സ് സുഖപ്രദമാക്കാന്‍ ജെല്ലുകളും മറ്റും യോനീപ്രദേശത്ത് പുരട്ടുന്നത് ഒഴിവാക്കണം. ഇതിലെ രാസപദാര്‍ത്ഥങ്ങള്‍ അണുബാധക്കു കാരണമായേക്കും.
എന്തെങ്കിലും ഗര്‍ഭപ്രശ്‌നങ്ങളുള്ളവര്‍ രതിമൂര്‍ഛ തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. ഇതൊരുപക്ഷേ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകും.
ആംമ്‌നിയോട്ടിക് ഫഌയിഡ് ലീക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ ലൈംഗിക ബന്ധം ഒഴിവാക്കുന്നതായിരിക്കും നല്ലത്.
ചില സ്ത്രീകള്‍ക്ക് ഗര്‍ഭസമയത്ത് ബിപി പ്രശ്‌നങ്ങളുണ്ടായിരിക്കും. സെക്‌സിന്റെ സമയത്ത് ഇക്കാര്യവും മനസില്‍ ഉണ്ടാകണം.
ദമ്പതികളില്‍ ആര്‍ക്കെങ്കിലും സാംക്രമിക രോഗങ്ങളുണ്ടെങ്കില്‍ സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്.
പ്രസവത്തിന് ഒന്നു രണ്ടാഴ്ച മുന്‍പ് സെക്‌സ് ഒഴിവാക്കണം. അതുപോലെ ഗര്‍ഭിണിയായി ആദ്യത്തെ മൂന്നു മാസവും ബന്ധപ്പെടുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.
ഗര്‍ഭിണിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു വേണം ഗര്‍ഭകാലത്തെ സെക്‌സ്. ഡോക്ടറുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇത്തരം കാര്യങ്ങളില്‍ ഗുണം ചെയ്യും.