സാധാരണ പ്രസവം കഴിഞ്ഞ് ആറാഴ്ചകള്‍ക്കു ശേഷമാണ് ലൈംഗികബന്ധമാകാവൂയെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. പ്രസവത്തെ തുടര്‍ന്ന് ശാരീരിക അവസ്ഥ പഴയ നിലയിലേക്കു മാറാനുള്ള സമയമാണിത്.
കുഞ്ഞിനെ കുറിച്ചുള്ള ചിന്തകളും സെക്‌സ് താല്‍പര്യത്തെ കുറച്ചേക്കും. ഇത്തരം മാറ്റങ്ങള്‍ പങ്കാളി മനസിലാക്കേണ്ടതാണ്. കുഞ്ഞിന്റെ ഉത്തരവാദിത്വം അച്ഛനും കൂടി ഏറ്റെടുക്കുന്നത് ഒരു പരിധി വരെ ഗുണം ചെയ്യും.
പ്രസവത്തിന് ശേഷം രണ്ടാമതൊരു കുഞ്ഞിനെ ഉടനടി ആരും ആഗ്രഹിക്കില്ല. രണ്ടുപേരും ചര്‍ച്ച ചെയ്ത് ആവശ്യമായ ഗര്‍ഭനിരോധന ഉപാധികള്‍ തെരഞ്ഞെടുക്കണം. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായവും തേടാവുന്നതാണ്. മിനി പില്‍സ് പോലുള്ളവ കുഞ്ഞിനെ മുലയൂട്ടുന്ന സന്ദര്‍ഭത്തിലും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഗുളികകളാണ്.
കുഞ്ഞിനെ മുലയൂട്ടുന്ന സമയത്ത് എസ്ട്രാഡിയോള്‍ എന്ന ഹോര്‍മോണ്‍ കുറയാന്‍ സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ ഈ ഹോര്‍മോണാണ് വജൈനയില്‍ ലൂബ്രിക്കേഷന്‍ നല്‍കുന്നത്. ലൈംഗികബന്ധം വേദനിപ്പിക്കുന്നതാണെങ്കിലും ചില സ്ത്രീകള്‍ സെക്‌സിനോട് മുഖം തിരിക്കും. മുലയൂട്ടുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രോലാക്ടിനും സെക്‌സിനോടുള്ള താല്‍പര്യം കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്.
സാധാരണ പ്രസവത്തില്‍ യോനീപ്രദേശത്തെ മസിലുകള്‍ അയയാന്‍ സാധ്യതയുണ്ട്. ഇവ പഴയ രീതിയിലെത്തുന്നത് കെജല്‍ വ്യായാമങ്ങള്‍ സഹായിക്കും. ഇത്തരം വ്യായാമങ്ങളും സെക്‌സിന് ഒരു പരിധി വരെ സഹായകമാകും.