സ്ത്രീകളില്‍ സെക്‌സനോടനുബന്ധമായി ഉല്‍പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ശരീരത്തിലെ വേദനകള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നു. ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദന, വാതസംബന്ധമായ വേദനകള്‍ എന്നിവ ലൈംഗികബന്ധത്തിലൂടെ കുറയുമെന്ന് തെളിഞ്ഞിട്ടുണ്ട്.
മെനോപോസ് അഥവാ ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകളില്‍ ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. സാധാരണ യോനീഭാഗം വരളുന്ന ഒരു പ്രവണത മെനോപോസിന് ശേഷം സാധാരണമാണ്. എന്നാല്‍ മാസത്തില്‍ രണ്ടോ അതില്‍ കൂടുതല്‍ തവണയോ സെക്‌സില്‍ ഏര്‍പ്പെടുന്ന സ്ത്രീക്ക് ഈ പ്രശ്‌നം കുറവാണ്. സെക്‌സിലൂടെ ശരീരത്തില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് കാരണമായി പറയുന്നത്.
മെനോപോസിന് ശേഷം സ്ത്രീകളില്‍ എല്ലകള്‍ക്ക് ബലം കുറയുകയും ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളുണ്ടാകുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ആരോഗ്യകരമായ ലൈംഗിക ജീവിതം ഇത്തരം പ്രശ്‌നങ്ങള്‍ തടയുകയും സ്ത്രീകളില്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്ക് മറ്റുള്ളവരേക്കാള്‍ കൃത്യമായി ആര്‍ത്തവമുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ സെക്‌സിന് കഴിയുന്നുണ്ട്. സെക്‌സിലൂടെ ശുക്ലവിസര്‍ജനം നടക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ക്യാന്‍സറിന് കാരണമായ കാര്‍സിനോജെനിക് പദാര്‍ത്ഥങ്ങള്‍ ഈ രീതിയില്‍ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്.
സെക്‌സ് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുവാനും കോള്‍ഡ്, ഫഌ തുടങ്ങിയ അസുഖങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്.
സ്ത്രീ പുരുഷ ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നതിലും സെക്‌സിന് പ്രധാന സ്ഥാനമാണെന്നോര്‍ക്കുക.