സെക്‌സിനിടെ അനുഭവപ്പെടുന്ന പല പ്രശ്‌നങ്ങളും പങ്കാളിയോടും ഡോക്ടറോടും പറയാന്‍ മടിക്കുന്നത് ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാവും വഴി വയ്ക്കുക. സാധാരണ ലൈംഗിക ബന്ധത്തില്‍ സ്ത്രീകള്‍ക്കനുഭവപ്പെടുന്ന ചില പ്രശ്‌നങ്ങളെന്തെന്നു നോക്കൂ.
ചില സ്ത്രീകളില്‍ ലൈംഗിക ബന്ധത്തിന് ശേഷമോ അല്ലാത്തപ്പോഴോ ബ്ലീഡിംഗ് അനുഭവപ്പെടാം. ഇത് മാസമുറയുമായി ബന്ധമില്ലാത്തതാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. ഇത്തരം ബ്ലീഡിംഗുകള്‍ ചിലപ്പോഴെങ്കിലും ഗര്‍ഭാശയ ക്യാന്‍സര്‍, ഗര്‍ഭപാത്രത്തിലെ മുഴകള്‍, ഗര്‍ഭാശയഗളത്തിലെ മുറിവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണമാകാം.
ലൈംഗിക ബന്ധം വേദനിപ്പിക്കുന്നതാകുന്നതിന് ചിലപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളും കാരണമാകാം. പെല്‍വിക് മസിലുകളില്‍ വേദന അനുഭവപ്പെടുന്നതും വയറുവേദനയും അണുബാധ കാരണമാകാന്‍ വഴിയുണ്ട്. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഇത്തരം അണുബാധ ഗര്‍ഭാശയത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
ആര്‍ത്തവ സംബന്ധമായ ചില പ്രശ്‌നങ്ങളും സ്ത്രീകള്‍ക്കുണ്ടാകാറുണ്ട്. പ്രത്യേകിച്ചൊരു കാരണമില്ലാതെ മാസമുറ പെട്ടെന്ന് നില്‍ക്കുക, മാസമുറ സമയത്ത് കൂടുതല്‍ ബ്ലീഡിംഗുണ്ടാകുക, ആര്‍ത്തവചക്രം ക്രമം തെറ്റുക തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് വഴി വയ്ക്കുന്നത്.
ചില സ്ത്രീകള്‍ പെട്ടെന്ന് വണ്ണം വയ്്ക്കുന്നതും തൂക്കം കുറയുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമായിരിക്കാം. പൊടുന്നനെയുണ്ടാകുന്ന ഇത്തരം മാറ്റങ്ങളും വൈദ്യശാസ്ത്ര സഹായം തേടേണ്ടതു തന്നെയാണ്.