•  

മെലിയാന്‍ സെക്‌സ് എക്‌സര്‍സൈസ്‌

Couple
 
മെലിയണമെന്നുണ്ടോ, ജിമ്മില്‍ പോയി വിയര്‍പ്പൊഴുക്കേണ്ട, ട്രെഡ്മില്ലില്‍ നടക്കുകയും വേണ്ട. സെക്‌സിലേര്‍പ്പെട്ടാല്‍ മാത്രം മതി, സെക്‌സ് എക്‌സര്‍സൈസ്.

പഠനങ്ങളും ഗവേഷണങ്ങളും തെളിയിച്ച കാര്യമാണ് പറയുന്നത്. സെക്‌സ് രക്തപ്രവാഹം കൂട്ടുന്നു. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന നല്ല കൊളസ്‌ട്രോളാക്കി മാറ്റുന്നു. ഇതു കൂടാതെ നല്ല ഉറക്കം, വണ്ണം കുറയ്ക്കുക, ധാരാളം ഊര്‍ജം എന്നിവയും സെക്‌സിലൂടെ ലഭിക്കും. സെക്‌സിനെ നല്ലൊരു വ്യായാമത്തിന്റെ കൂട്ടത്തില്‍ പെടുത്താം.

സ്ത്രീകളുടെ സൗന്ദര്യം കൂട്ടാനും സെക്‌സ് സഹായിക്കും. സെക്‌സ് വഴി കൂടുതല്‍ ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടു. സ്ത്രീ സഹജമായ സ്‌ത്രൈണതക്ക് ഇത് നല്ലതാണ്.

അര മണിക്കൂര്‍ നേരത്തെ സെക്‌സ് 15 മുതല്‍ 350 കലോറി വരെ കത്തിച്ചു കളയും. അര മണിക്കൂര്‍ നടക്കുന്നതിവേ ഓടുന്നതിനോ ഭാരമുയര്‍ത്തുന്നതിനോ തുല്യമായ ഫലം. ഒരാഴ്ചയില്‍ അഞ്ചു തവണത്തെ സെക്‌സ് 1650 കലോറി കത്തിച്ചു കളയുമത്രെ. മെലിയാന്‍ ഇനിയെന്തു വേണം.!

മാനസിക പിരമുറുക്കത്തില്‍ നിന്ന് രക്ഷ നേടാനും സെക്‌സ് നല്ലതാണ്. സെക്‌സിലേര്‍പ്പെടുന്ന സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ശരീരവേദനയെ കുറയ്ക്കുകയും ചെയ്യും.

ഒന്നോര്‍ക്കുക, വ്യായാമം പോലെ നിത്യവുമുള്ള സെക്‌സ് മടുപ്പു വരുത്തി വയ്ക്കും. ഇതിന് ദമ്പതികള്‍ തന്നെയാണ് പരിഹാരം കാണേണ്ടതും.

English summary
Forget treadmills, long walks and Atkins diet, an expert has come up with a new way of staying in shape-and it has nothing to do with cutting out on carbs - it's indulging in plenty of sex.
Story first published: Tuesday, January 17, 2012, 15:41 [IST]

Get Notifications from Malayalam Indiansutras