അടുത്തിടെ നടന്ന പഠനങ്ങളില്‍ ആരോഗ്യകാര്യങ്ങളില്‍ സെക്‌സിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹൃദയാരോഗ്യം നിലനിര്‍ത്താനും മറ്റും പതിവായുള്ള ലൈംഗികബന്ധം സഹായിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഒരു പുതിയ പഠനറിപ്പോര്‍ട്ട് ആളുകളെ തെല്ലൊന്ന് ആശങ്കാകുലരാക്കുമെന്നുറപ്പ്. കാരണം സെക്‌സ് ആരോഗ്യമുണ്ടാക്കുകമാത്രമല്ല അസുഖങ്ങള്‍ വരുത്താനും കാരണമായേയ്ക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
എല്ലാവരുടെയും കാര്യത്തില്‍ ഈ പ്രശ്‌നമില്ല, മേലനങ്ങാതെ നടക്കുന്നവരാണ് സൂക്ഷിക്കേണ്ടതെന്ന ഗവേഷകര്‍ പ്രത്യേകം പറയുന്നു. വ്യായാമം ചെയ്യാത്തവര്‍, സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെടാത്തവര്‍- ഇത്തരക്കാര്‍ സൂക്ഷിക്കണം. ഇവര്‍ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടത്രേ.
ഇത്തരക്കാരില്‍ ഹൃദയാഘാത സാധ്യത മറുകൂട്ടരെക്കാള്‍ ഇരട്ടിയില്‍ അധികമാണെന്നാണ് അമേരിക്കയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സെക്‌സില്‍ ഏര്‍പ്പെടുമ്പോഴുള്ള ശാരീരിക അധ്വാനം മാത്രമല്ല വൈകാരിക മൂര്‍ച്ചയില്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മ്മോണിന്റെ അളവ് വര്‍ധിക്കുന്നതും ഹൃദയമിടിപ്പ് ഉയരുന്നതുമെല്ലാം ഹൃദയാഘാതസാധ്യത വര്‍ധിപ്പിക്കുമത്രേ.
എന്നാല്‍ സ്ഥിരമായി സെസ്‌കിലേര്‍പ്പെടുന്നവരിലും കായികമായി അധ്വാനിക്കുന്നവര്‍ക്കുന്നവരിലുമെല്ലാം ഇതിനുള്ള സാധ്യത വളരെ കുറവാണെന്ന്് ഗവേഷകര്‍ പറയുന്നു. ടഫ്റ്റ്‌സ്, ഹവാര്‍ഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകരാണ് സ്ഥിരമായ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന പഠനം നടത്തിയത്. അമ്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ള ആറായിരം പേരുടെ ചികിത്സാ റിപ്പോര്‍ട്ടുകളാണ് പഠന വിധേയമാക്കിയത്.