•  

സെക്‌സിനെ സഹായിക്കും ചില വ്യായാമങ്ങള്‍

Water Exercise
 
നല്ല സെക്‌സിനെ സഹായിക്കുന്ന രണ്ടു ഘടകങ്ങളാണ് നല്ല ഭക്ഷണവും വ്യായാമവും. ആരോഗ്യകരമായ ലൈംഗികജീവിതത്തെ സഹായിക്കുന്ന ചില പ്രത്യേക വ്യായാമങ്ങളുണ്ട്.

ഡാന്‍സ് സെക്‌സിനെ സ്വാധീനിക്കുന്നുണ്ട്. ശരീരത്തിന് വഴക്കം ലഭിക്കുവാന്‍ ഇത് നല്ലതാണ്. ഏതുതരം നൃത്തമാണെങ്കിലും ഇത് ശരീരത്തിനും പെല്‍വിക് മസിലുകള്‍ക്കും ഉറപ്പു നല്‍കുന്നു. ഡാന്‍സിലെ വിവിധ പോസുകളും സെക്‌സുമായി ബന്ധപ്പെട്ടിരിക്കുന്നു. രതിശില്‍പങ്ങള്‍ക്ക് മിക്കവാറും ഡാന്‍സ് പോസുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശ്യവും ഇതുതന്നെ. ബെല്ലി ഡാന്‍സ്, സാല്‍സ എന്നിവ സെക്‌സിനെ സഹായിക്കുന്ന വ്യായാമങ്ങളായി എടുക്കാം.

യോഗ സെക്‌സിനെ സഹായിക്കുന്നു. ഹൃദയം, മസിലുകള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ആരോഗ്യത്തെ യോഗ സഹായിക്കുന്നു. യോഗയില്‍ അഭ്യസിക്കുന്ന ശ്വസനക്രിയകള്‍ ശരീരത്തെ തിരിച്ചറിയാനും ശ്വസനനിയന്ത്രണത്തിനും സഹായിക്കുന്നു. ഇത് ലൈംഗികജീവിതത്തിന് ആരോഗ്യകരവുമാണ്.

ഭാരമുയര്‍ത്തി ചെയ്യുന്ന വെയ്റ്റ് ട്രെയിനിംഗ് രക്തപ്രവാഹത്തെയും ടെസ്റ്റോസ്‌റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെയും സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള സെക്‌സിന് വഴിയൊരുക്കുന്നു.

സ്റ്റാമിന നല്ല സെക്‌സിന് അത്യാവശ്യമായ ഒരു ഘടകമാണ്. നല്ല സ്റ്റാമിക്കു ചേര്‍ന്ന നല്ലൊരു വ്യായാമമാണ് നീന്തല്‍. ഇതുവഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ആവശ്യമായ വ്യയാമവും ഊര്‍ജവും ലഭിക്കുന്നു. ആരോഗ്യമുള്ള ശരീരം നല്ല സെക്‌സിന് അത്യന്താപേക്ഷിതമാണ്.

കാര്‍ഡിയോ വ്യായാമങ്ങളും സെക്‌സിനെ സഹായിക്കുന്നവയാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പികാനും സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.


English summary
Some exercises can improve your sex life by not just improving your physical confidence, but by strengthening the muscles most used during love-making.
 With strengthening, comes flexibility and stamina, and that translates into much better sex.
Story first published: Saturday, January 28, 2012, 16:48 [IST]

Get Notifications from Malayalam Indiansutras