•  

സെക്‌സ് മറവിയുണ്ടാക്കുമോ?

Physical Relation
 
ഭര്‍ത്താവുമായി നല്ലൊരു സെക്‌സിലേര്‍പ്പെട്ട 54കാരിയുടെ ഓര്‍മ്മ നഷ്ടമായതാണ് ശാസ്ത്രജ്ഞരെ ഇത്തരമൊരു പരീക്ഷണത്തിലേക്ക് നയിച്ചത്. ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിശദമായി തന്നെ പരിശോധന നടത്തി. കാരണം സെക്‌സിലേര്‍പ്പെട്ടതിനു  ശേഷമുള്ള സമയമാണ് ഓര്‍മയില്‍ നിന്ന് നഷ്ടമായത്.

ട്രാന്‍സിയന്റ് ഗ്ലോബല്‍ അംനീഷ്യ എന്ന ശാരീരിക അവസ്ഥയിലാണ് ഈ സ്ത്രീയെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ഓര്‍മ നഷ്ടപ്പെടുന്നത് താല്‍ക്കാലികം മാത്രമായിരിക്കും. പക്ഷേ, മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണിത്. തീര്‍ത്തും വന്യമായ ഒരു സെക്‌സിനിടെ കഴുത്തിലെ വാല്‍വുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചതായിരിക്കാം ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

എന്നാല്‍ ഒരു ന്യൂറോളജിസ്റ്റിന്റെ അഭിപ്രായത്തില്‍ സെക്‌സ് തന്നെയാണ് വില്ലന്‍. രതിമൂര്‍ച്ഛയുടെ അത്യുന്നതിയില്‍ സ്ത്രീയുടെ അടിവയറിനു താഴെയുണ്ടായ രക്തസമ്മര്‍ദ്ദം തലച്ചോറില്‍ അനുഭവപ്പെടുകയും അത് ഓര്‍മയുടെ തന്തുക്കളില്‍ തടസ്സമുണ്ടാക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പേടിക്കേണ്ട ഇത് ഒരു സാധാരണ ലൈംഗികബന്ധത്തിലൂടെ സംഭവിക്കുന്ന ഒന്നല്ല. ഒരു ലക്ഷത്തില്‍ മൂന്നു പേര്‍ക്കു മാത്രമേ ഇത്തരമൊരു അവസ്ഥ കടന്നു വരൂ. ഇനി ഇത്തരമൊരു മറവി കടന്നു വരണമെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നൊന്നുമില്ല. അമിതമായി ഭാരം ഉയര്‍ത്തിയാലോ, മനസ്സിന് അധികം സമ്മര്‍ദ്ദം കൊടുത്താലെ ഇതു കടന്നു വന്നേക്കാം.

English summary
A woman experiences severe memory loss. The last thing she remembers? Having great sex with her husband
Story first published: Wednesday, January 11, 2012, 16:14 [IST]

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more