•  

സെക്‌സ്: പെണ്ണുങ്ങള്‍ പേടിക്കുന്ന കാര്യങ്ങള്‍

Sex Woman
 
സെക്‌സിനെ സംബന്ധിച്ചിടത്തോളം ആളുങ്ങള്‍ എപ്പോഴും വികാരജീവികളാണ്. പോണ്‍ സിനിമയില്‍ കണ്ട കാര്യങ്ങള്‍ക്കനുസരിച്ചായിരിക്കും പലപ്പോഴും അവന്റെ ചിന്തകള്‍ നീളുക. എന്നാല്‍ സെക്‌സ് എന്നു പറയന്നത് ഇരുവരുടെയും സന്തോഷമാണ്. സെക്‌സില്‍ പെണ്ണുങ്ങള്‍ പേടിക്കുന്ന അല്ലെങ്കില്‍ അവര്‍ വെറുക്കുന്ന ചില കാര്യങ്ങളുണ്ടെന്ന് പുരുഷന്മാര്‍ തിരിച്ചറിയണം.

സെക്‌സിനുവേണ്ടി സെക്‌സ് നടത്തുന്നതിനോട് ഭൂരിപക്ഷം സ്ത്രീകള്‍ക്കും വിയോജിപ്പാണുള്ളത്. തങ്ങളെ ഒരു ലൈംഗിക ഉപകരണം മാത്രമായി പുരുഷന്മാര്‍ കാണുന്നത് അവര്‍ക്ക് ഇഷ്ടമല്ല. സ്‌നേഹ പ്രകടനത്തിന്റെ പരിസമാപ്തിയായി സെക്‌സ് കടന്നുവരുന്നതാണ് അവര്‍ക്കിഷ്ടം. പെട്ടെന്ന് കടന്നുവന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് തിരിഞ്ഞുകിടക്കുന്ന പുരുഷന്മാരെ അവര്‍ വെറുക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

സാധാരണ സെക്‌സില്‍ നിന്ന് വ്യത്യസ്തമായ ആനന്ദമാണ് പിന്‍രതിയിലൂടെ ലഭിക്കുന്നത്. ഇപ്പോള്‍ പല ദമ്പതികളും പരീക്ഷിക്കുന്ന രീതിയാണെങ്കിലും ചില സ്ത്രീകള്‍ക്ക് ഈ രീതിയോട് പൊരുത്തപ്പെടാനാവില്ല. അവരെ ഒരിക്കലും നിര്‍ബന്ധിക്കരുത്.

ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനാണ് ഭൂരിഭാഗം പുരുഷന്മാരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും സ്ഖലനത്തിനു മുമ്പ് ലിംഗം ഊരിയെടുക്കാമെന്ന രീതിയില്‍ സെക്‌സ് ആരംഭിക്കുമെങ്കിലും പലപ്പോഴും അതിനു സാധിക്കാതെ വരുന്നത് ഗര്‍ഭധാരണത്തിലേക്ക് നീളുന്നു. തീര്‍ച്ചയായും സ്ത്രീകള്‍ പലകാരണങ്ങള്‍ കൊണ്ട് ഇത് ഇഷ്ടപ്പെടുന്നില്ല. ഉറ ധരിക്കാന്‍ ഇഷ്ടപ്പെടാത്ത പുരുഷന്‍ സ്ത്രീകളെ ഗര്‍ഭനിരോധന ഗുളികള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്നതും മാനസികമായി അകല്‍ച്ചയുണ്ടാക്കുന്നുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തെ സ്ത്രീകള്‍ പേടിയോടെയാണ് നോക്കി കാണുന്നത്.

ആദ്യമായി ബന്ധപ്പെടുമ്പോള്‍ തന്നെ വന്യമായ ലൈംഗികമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്. സെക്‌സ് കളിപ്പാട്ടങ്ങളും മറ്റുമായി ഒരു തുടക്കക്കാരിയുടെ അടുത്തെത്തിയാല്‍ അതോടെ സെക്‌സ് എന്ന ഏര്‍പ്പാടില്‍ നിന്ന് പങ്കാളി വഴുതിമാറാന്‍ തുടങ്ങും. മാസമുറ കാലത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് ഭൂരിഭാഗം സ്ത്രീകളും എതിരാണ്. ഒരിക്കലും ഈ സമയത്ത് നിര്‍ബന്ധം പിടിച്ച് ബന്ധപ്പെടാന്‍ ശ്രമിക്കരുത്.

English summary
What woman scare about sex?
Please Wait while comments are loading...

Get Notifications from Malayalam Indiansutras