•  

സെക്‌സ് കൂടിയാല്‍ തടി കൂടുമോ?

അധികമായി സെക്‌സിലേര്‍പ്പെടുന്നത് സ്ത്രീകളെ പൊണ്ണതടിച്ചികളാക്കുമെന്നത് തികഞ്ഞ അന്ധവിശ്വാസം മാത്രമാണ്. മാറിടത്തിലും കാല്‍ത്തുടകളിലും 'സ്‌നേഹപ്രകടന'മേറുന്നത് തടികൂട്ടുമെന്ന വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

Fat After Marriage
 
ദിവസേന ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തുടങ്ങുന്ന പെണ്‍കുട്ടിയുടെ മാറിടത്തിനും തുടകള്‍ക്കും വ്യത്യാസമുണ്ടാകാറുണ്ട്. പലപ്പോഴും മാംസം തുറിച്ചുന്തിയും തടിച്ചുതൂങ്ങിയും ആകെ വൃത്തികേടാവും. ചുറ്റുപ്പാടും കാണുന്ന ഈ കാഴ്ചകളാണ്  മുന്‍വിധിക്ക് അടിസ്ഥാനം. ശുക്ലം ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത് യാതൊരു വിധത്തിലും പൊണ്ണതടിയുണ്ടാവാന്‍ കാരണമാകില്ല. കാരണം സ്ഖലനസമയത്തുണ്ടാവുന്ന രണ്ടോ മൂന്നോ മില്ലി ശുകഌത്തില്‍ പരമാവധി 15 കലോറി മാത്രമേ ഉണ്ടാവൂവെന്ന് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൂടാതെ വിവാഹശേഷം പുരുഷന്റെയും സ്ത്രീയുടെയും ശരീരഘടനയില്‍ മാറ്റം വരും. ഒരു പക്ഷേ, കൂടുതല്‍ സുരക്ഷാ ബോധവും സന്തോഷവുമായിരിക്കാം ഇത്തരത്തില്‍ കനം കൂടുന്നതിനു കാരണം. കൂടാതെ തനിച്ചിരുന്ന് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം കൂട്ടുകുടുമ്പോള്‍ കഴിക്കുമെന്ന് ഉറപ്പാണ്. വിവാഹശേഷവും ശരീരഘടന നിലനിര്‍ത്തി പോവണമെങ്കില്‍ കൃത്യമായി വ്യായാമം ചെയ്യുകയും ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുകയും ചെയ്യുകയല്ലാതെ മറ്റുമാര്‍ഗ്ഗമൊന്നുമില്ല. സെക്‌സും തടിയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

English summary
women gain weight on their breasts and hips once they start making love. However, this is an absolute myth
Story first published: Monday, January 16, 2012, 15:33 [IST]

Get Notifications from Malayalam Indiansutras