•  

നല്ല സെക്‌സിനു ശേഷം നല്ല ഉറക്കം

Sex Sleeping
 
സെക്‌സിനുശേഷം പങ്കാളി പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതിവീണിട്ടുണ്ടെങ്കില്‍ അവര്‍ അത് ശരിയ്ക്കും ആസ്വദിച്ചുവെന്നതിന്റെ തെളിവാണെന്ന് പഠനം. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ആരാണ് ആദ്യം ഉറങ്ങുന്നത് അയാളാണ് അന്നത്തെ സെക്‌സ് ഏറ്റവും ഹൃദ്യമായി ആസ്വദിച്ചതെന്ന് ചുരുക്കും. യൂനിവേഴ്‌സിറ്റി ഓഫ് മിച്ചിഗനിലെ  ശാസ്ത്രകാരന്മാരാണ് വിചിത്രമാണ് ഈ വാദഗതിയുമായി മുന്നോട്ടുവന്നിട്ടുള്ളത്.

അഞ്ചൂറോളം ദമ്പതിമാരില്‍ നടത്തിയ സര്‍വെയ്‌ക്കൊടുവിലാണ് സംഘം ഈ തീരുമാനത്തിലെത്തിയത്. സെക്‌സിലേര്‍പ്പെടാത്ത ദിവസം ആരാണ് ആദ്യം ഉറങ്ങാറുള്ളത്? സെക്‌സിലേര്‍പ്പെടുന്ന ദിവസം ആരാണ് ആദ്യം ഉറങ്ങാറുള്ളത്? ഈ ചോദ്യങ്ങളാണ് സര്‍വെയില്‍ പങ്കെടുത്തവരോട് പ്രധാനമായും ചോദിച്ചത്.

സെക്‌സ് കഴിഞ്ഞാല്‍ ഭൂരിഭാഗം പുരുഷന്മാരും വേഗം ഉറങ്ങും. സെക്‌സിനെ 'ഉറക്കഗുളിക' പോലെ ഉപയോഗിക്കുന്ന ചില വിരുതന്മാരുമുണ്ട്.

ക്ലൈമാക്‌സിലെത്തികഴിഞ്ഞ ഉടനെ സ്ഥലം വിടരുത്. പങ്കാളിയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ തയ്യാറാവണം. സെക്‌സും കഴിഞ്ഞ്, മൂത്രവുമൊഴിച്ച് കിടന്നുറങ്ങുന്ന പുരുഷന്മാരാണ് ഭൂരിഭാഗം പേരും.

ക്ലൈമാക്‌സിനും ബാത്‌റൂമില്‍ മൂത്രമൊഴിക്കുന്നതിനും ഇടയിലുള്ള സമയമെങ്കിലും തന്റെ പങ്കാളിക്കൊപ്പം ചെലവഴിക്കാന്‍ തയ്യാറാവണം. സെക്‌സ് കഴിഞ്ഞ ഉടന്‍ തന്നെ മൊബൈല്‍ ഫോണിലെ മിസ്സ്ഡ് കോള്‍ ലിസ്റ്റും എസ്എംഎസു വായിക്കാനോ ടിവി കാണാനോ പോകരുതെന്ന് ചുരുക്കം.

English summary
Dont fall asleep just after the sex. give some more time with your partne
Story first published: Friday, January 27, 2012, 14:04 [IST]

Get Notifications from Malayalam Indiansutras