2010ല്‍ ലണ്ടനിലെ കിങ്‌സ് കോളജ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം അത്തരമൊരു സ്‌പോട്ട് സ്ത്രീ ശരീരത്തിലില്ല. 1800 ബ്രിട്ടീഷ് വനിതകളില്‍ നടത്തിയ വിശദമായ സര്‍വെയ്ക്കും പരിശോധനയ്ക്കുംശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ തള്ളികളഞ്ഞു.
ഈ നിരവധി നാഡികളുടെസംഗമസ്ഥാനമായ ഒരു പ്രദേശം യോനിക്കുള്ളിലുണ്ട്. ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് ഈ പ്രദേശം ആക്ടീവാകുന്നത്. സ്വാഭാവിക അവസ്ഥയില്‍ ഈ പ്രദേശം യാതൊരു വ്യത്യാസവും കാണിക്കില്ല. ജി സ്‌പോട്ട് ഇതുവരെ കണ്ടാത്താത്ത സ്ത്രീകളാണ് അത്തരമൊന്ന് ഇല്ലായെന്ന് അഭിപ്രായപ്പെടുന്നത്.
ജി സ്‌പോട്ട് എങ്ങനെ കണ്ടുപിടിക്കാം
പങ്കാളിയുടെ സഹായത്തോടെ ഇത് എളുപ്പത്തില്‍ കണ്ടെത്താം. യോനിക്കുള്ളിലെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് സ്പര്‍ശനമേല്‍ക്കുമ്പോള്‍ മൂത്രമൊഴിക്കാനുള്ളതു പോലെ അനുഭവപ്പെട്ടാല്‍ അതു തന്നെയാണ് ജി സ്‌പോട്ട് എന്നാണ് ചില ശാസ്ത്രകാരന്മാരുടെ അഭിപ്രായം. ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ഈ പ്രദേശത്ത് സ്പര്‍ശിക്കുന്നതിലൂടെ(ഏത് രീതിയിലായാലും) പ്രത്യേക ആഹ്ലാദം അനുഭവിക്കാനാവും.