വ്യായാമത്തിന് സെക്‌സ് താല്‍പര്യങ്ങളും കഴിവും കൂട്ടുന്ന കാര്യത്തില്‍ പ്രധാന പങ്കുണ്ട്. ആരോഗ്യമുള്ള ഒരു ശരീരം തന്നെയാണ് സെക്‌സിന്റെ അടിസ്ഥാനം. ലൈംഗിക താല്‍പര്യങ്ങളെ ഉത്തേജിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളുടെ ഉല്‍പാദനം കൂട്ടാന്‍ വ്യായാമം സഹായിക്കും. ഹൃദയാരോഗ്യത്തിനും ഉറച്ച മസിലുകള്‍ക്കും വ്യായാമം പ്രധാനമാണ്. ഇവയെല്ലാം നല്ല സെക്‌സിനെ സഹായിക്കുന്നവയുമാണ്.
വ്യായമത്തെപ്പോലെ നല്ല ഡയറ്റ് ആരോഗ്യത്തിനും പ്രധാനമാണ്. പോഷകങ്ങളില്ലാത്ത, കൊഴുപ്പു കൂടിയ ഭക്ഷണം ആരോഗ്യം നശിപ്പിക്കുകയും ശരീരത്തെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. പുരുഷന്മാരില്‍ അമിതവണ്ണം ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. സ്ത്രീകളില്‍ കൊഴുപ്പടിയുന്നത് യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് കൊഴുപ്പു കുറച്ച് പച്ചക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഡ്രൈഫ്രൂട്‌സ്, നട്‌സ് എന്നിവ സെക്‌സിനെ സഹായിക്കുന്ന പ്രധാന ഭക്ഷണമാണ്.
പുകവലി ആരോഗ്യത്തിന് നല്ലതല്ലാത്തതു പോലെ ആരോഗ്യകരമായ സെക്‌സിനും തടസം തന്നെയാണ്. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗികതാല്‍പര്യങ്ങളെ കെടുത്താന്‍ സിഗരറ്റിലെ നിക്കോട്ടിനാകും. മാത്രമല്ലാ, പുരുഷന്മാരില്‍ ലൈംഗിക അവയവത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കാനും സിഗരറ്റ് വഴിയൊരുക്കും.
മദ്യവും അതുപോലെ കാപ്പിയും സെക്‌സിന് തടയിടുന്ന മറ്റു രണ്ടു കാര്യങ്ങളാണ്. ഇവ രണ്ടും പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഉല്‍പാദനം കുറയ്ക്കാനും ഇവ കാരണമാകും. മദ്യവും കാപ്പിയും ഒരു പരിധിയില്‍ കവിഞ്ഞാല്‍ ഡിപ്രഷനും വഴിയൊരുക്കും.
ഔദ്യോഗിക ജീവിതത്തിലെ തിരക്കും ടെന്‍ഷനും പലരുടേയും സെക്‌സ് ജീവിതത്തെ പരാജയപ്പെടുത്തുന്നുണ്ട്. ഇതിനുള്ള പരിഹാരം സ്വയം കണ്ടെത്തുകയാണ് വേണ്ടത്. ഓഫീസിലെ പ്രശ്‌നങ്ങള്‍ വീട്ടിലേക്കു കൊണ്ടുവരരുത്. വീട്ടിലേക്കു കൊണ്ടു വന്നാലും ബെഡ്‌റൂമിന് പുറത്തു നിര്‍ത്തുകയും വേണം. എല്ലാ ചുമതലകളും പങ്കാളികള്‍ തുല്യമായി ഏല്‍ക്കുന്നതും മനസു തുറന്നുള്ള സംസാരവും പെരുമാറ്റവും പരസ്പര വിശ്വാസവും നല്ല സെക്‌സിന് അത്യാവശ്യ ഘടകങ്ങളാണ്.