എങ്ങനെയെങ്കിലും ലൈംഗിബന്ധത്തിലേര്‍പ്പെടണമെന്നാണ് ഒരു കൗമാരക്കാരന്റെ മനസ്സിലുള്ള ചിന്തയെങ്കില്‍ വിവാഹ കഴിച്ച ഉടനെ യുവാവിന്റെ ചിന്ത ദിവസം മുഴുവന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നായിരിക്കും. എന്നാല്‍ കാലം മുന്നോട്ടുപോവുന്തോറും യാഥാര്‍ഥ്യമെന്തെന്ന് അവര്‍ തിരിച്ചറിയും.
365 ദിവസങ്ങളില്‍ വെറും 139 ദിവസം മാത്രമാണ് ശരാശരി ഭാര്യ ഭര്‍ത്താക്കന്മാര്‍ ബന്ധപ്പെടുന്നുള്ളൂവെന്ന് ഡൂറക്‌സ് നടത്തിയ ഗ്ലോബല്‍ സെക്‌സ് സര്‍വെ വ്യക്തമാക്കുന്നു. പക്ഷേ, സ്‌നേഹപ്രകടനത്തിന്റെ കാര്യത്തില്‍ ഫ്രാന്‍സുകാര്‍ക്ക് ഇത്തിരി ആവേശം കൂടുതലാണ്. അവിടെ 165 ദിവസം ദമ്പതികള്‍ സെക്‌സിലേര്‍പ്പെടുന്നുണ്ട്.
പോണ്‍ സിഡികളും മറ്റും ലൈംഗികമായി ഉത്തേജിപ്പിക്കുന്നുവെന്നാണ് പൊതുവെ ചിന്തിക്കുന്നത്. എന്നാല്‍ ക്ലാസ്സിക്കല്‍ സംഗീതത്തിന് ഇതിനേക്കാള്‍ മികച്ച പ്രതിഫലനം ശരീരത്തിലുണ്ടാക്കാന്‍ സാധിക്കും.
യോനിക്കുള്ളിലേക്ക് വെള്ളമടിച്ചുകയറ്റി വൃത്തിയാക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. ഇത് തെറ്റാണ്. അതിനുള്ളില്‍ അത്യാവശ്യം വേണ്ട ചില ബാക്ടീരിയകളും ഉണ്ട്. അണുബാധയേല്‍ക്കാനുള്ള സാധ്യത ഇതോടെ വര്‍ധിക്കുകയാണ് ചെയ്യുന്നത്. വൃത്തിയാക്കാം. പക്ഷേ, അതില്‍ ഒരു മര്യാദവേണമെന്ന് ചുരുക്കം.
സാധാരണ സെലിബ്രിറ്റികളുമായി സെക്‌സിലേര്‍പ്പെടുന്ന സ്വപ്‌നങ്ങളാണ് യുവാക്കളും യുവതികളും കാണാറുള്ളത്. എന്നാല്‍ അതേ പോലെ അടുത്തു കൂട്ടുകാരുമായി ബന്ധപ്പെടുന്ന സ്വപ്‌നങ്ങളും ഇവര്‍ കാണുന്നുണ്ട്.
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ തന്നെ ഗര്‍ഭം ധരിക്കുന്നില്ലെന്ന പരാതിയുമായി ഡോക്ടറുടെ അടുത്തേക്ക് പോകരുത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും കഴിയണം. അനുകൂല സാഹചര്യമാണെങ്കില്‍ രണ്ടോ മൂന്നോ മരുന്നൊഴികെയുള്ള ചികിത്സകള്‍ പരീക്ഷിക്കാം. അനാവശ്യമായ മരുന്നുകള്‍ പലപ്പോഴും വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. പലപ്പോഴും ചില ചെറിയ പ്രശ്‌നങ്ങള്‍ കൊണ്ടായിരിക്കാം ഗര്‍ഭം ധരിക്കാത്തത്. പക്ഷേ, വിദഗ്ധരല്ലാത്ത ഡോക്ടര്‍മാര്‍ കാടടച്ച് വെടിവെയ്ക്കുന്നതിനാല്‍ കുട്ടികളുണ്ടാവുകയില്ലെന്ന് മാത്രമല്ല മറ്റു ശാരീരിക വിഷമതകള്‍ സൃഷ്ടിയ്ക്കപ്പെടുകയും ചെയ്യും.