28 ദിവസത്തെ ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍ സാധാരണയായി 14-ാമത്തെ ദിവസമാണ് ഓവുലേഷന്‍ നടക്കാറ്. ഈ സമയത്ത് സെക്‌സിലേര്‍പ്പെട്ടാല്‍ ഗര്‍ഭധാരണ സാധ്യത കൂടുതലാണ്. അതുകൊണ്ട് ആര്‍ത്തവത്തിന്റെ എട്ടു മുതല്‍ 20 ദിവസം വരെ സെക്‌സ് ഒഴിവാക്കിയാല്‍ ഗര്‍ഭധാരണം തടയാം. എന്നാല്‍ കൃത്യമായ ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍ മാത്രമെ ഈ മാര്‍ഗം വിജയിക്കൂ.
പ്രസവശേഷം കുഞ്ഞിനെ പാലൂട്ടുന്ന സ്ത്രീകളില്‍ ആദ്യത്തെ ആറുമാസം വരെ ആര്‍ത്തവം വരാറില്ല. അതുകൊണ്ട് അണ്ഡവിസര്‍ജനവും നടക്കാറില്ല. അതുകൊണ്ട് പാലൂട്ടുന്ന സമയം സുരക്ഷിതകാലമായി വേണമെങ്കില്‍ എടുക്കാം. എന്നാല്‍ ഈ മാര്‍ഗം പൂര്‍ണമായി വിജയിക്കുമെന്ന് പറഞ്ഞുകൂടാ.
ശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണം ഓവുലേഷന്‍ സമയം ഒരു സ്ത്രീക്കു തന്നെ മനസിലാക്കാവുന്നതേയുള്ളൂ. സാധാരണ ഓവുവേഷന്‍ സമയത്ത് ശരീരത്തിന്റെ ചൂട് കൂടുതലായിരിക്കും. യോനീസ്രവങ്ങള്‍ക്ക് കട്ടി കൂടുതലയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സെക്‌സ് ഒഴിവാക്കിയാല്‍ ഗര്‍ഭധാരണവും ഒഴിവാക്കാം.
എന്നാല്‍ ഇത്തരം മാര്‍ഗങ്ങള്‍ എല്ലായ്‌പ്പോഴും വിജയിക്കുമെന്നു പറഞ്ഞുകൂടാ. 80 ശതമാനം മാത്രമാണ് ഇത്തരം സ്വാഭാവിക രീതികളുടെ വിജയസാധ്യതയെന്നതും ഓര്‍ക്കണം.