ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സെക്‌സിന് പ്രധാന പങ്കുണ്ട്. ആന്റിബോഡികളാണ് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നത്. ഇമ്യൂണോഗ്ലോബിന്‍ എന്ന ആന്റിബോഡി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.
സെക്‌സിന്റെ സമയത്ത് ഓക്‌സിടോസിന്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് വേദനകളും ശാരീരിക അസ്വസ്ഥതകളും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ടെന്‍ഷനകറ്റാനും എന്‍ഡോര്‍ഫിന്‍ സഹായിക്കും.
രക്തസമ്മര്‍ദവും അതുവഴി ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളും കുറയ്ക്കാന്‍ സെക്‌സിന് കഴിയും. കൂടുതല്‍ തവണ സെക്‌സിലേര്‍പ്പെടുന്നവര്‍ക്ക് ബിപി കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സ്ത്രീകളില്‍ പ്രായമേറുന്തോറും ഞരമ്പുകള്‍ക്ക് ബലം കുറഞ്ഞ് മൂത്രം തനിയെ പോകാനുള്ള സാധ്യത ഏറെയാണ്. സെക്‌സിലൂടെ പെല്‍വിക് മസിലുകള്‍ക്ക് ബലം ലഭിക്കുകയും ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്യും.