•  

സെക്‌സ്, ചില അന്ധവിശ്വാസങ്ങള്‍


Sex Myths
 
ഏറ്റവും കൂടുതല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന മേഖലയാണ് സെക്‌സ്. ഇന്നും ഏറ്റവും കൂടുതല്‍ ആളുകളെ മാനസികമായി സ്വാധീനിക്കുന്ന ചില തെറ്റായ വിശ്വാസങ്ങള്‍.

1 വലിപ്പത്തിലാണ് കാര്യം: വലുതായിരുന്നാല്‍ എല്ലാം നന്നായിരിക്കുമെന്ന വിശ്വാസം ചിലര്‍ക്കുണ്ട്. സെക്‌സ് ആനന്ദപ്രദമാകാന്‍ പുരുഷന് വലിയ ലൈംഗികാവയവം വേണമെന്ന് ചിന്തിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. ഇത് തെറ്റാണ്. നാല് സെന്റി മീറ്റര്‍ നീളം മാത്രമുണ്ടെങ്കില്‍ ആനന്ദകരമായ ലൈംഗികബന്ധം സാധ്യമാണ്. യോനി കനാലിന്റെ മൂന്നില്‍ ഒന്ന് വലിപ്പം വേണമെന്ന് ചുരുക്കം.

2 സെക്‌സിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത് പുരുഷന്മാരാണ്: ലൈംഗികകാര്യങ്ങളെ കുറിച്ച് പുരുഷനാണ് കൂടുതല്‍ ചിന്തിക്കുന്നതെന്ന ധാരണ തെറ്റാണ്. ആണുങ്ങള്‍ ചിന്തിക്കുന്നത്രയോ അതില്‍ കൂടുതല്‍ സ്ത്രീകള്‍ ചിന്തിക്കുന്നുണ്ടെന്നതാണ് സത്യം.

3 പിന്‍വാങ്ങല്‍ രീതി സുരക്ഷിതം: സ്ഖലനത്തിന് തൊട്ടുമുമ്പ് ലിംഗം വലിച്ചൂരിയാല്‍ പങ്കാളി ഗര്‍ഭിണിയാവില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ശുക്ലത്തില്‍ മാത്രമല്ല അതിനു മുമ്പ് പുറത്തുവരുന്ന സ്രവത്തിലും ബീജങ്ങളുണ്ടെന്ന കാര്യം ഇവര്‍ക്ക് അറിയാതെ പോവുന്നു. പലപ്പോഴും മുകളില്‍ പറഞ്ഞ തെറ്റായ വിശ്വാസമാണ് അനാവശ്യ ഗര്‍ഭധാരണത്തിലേക്ക് നയിക്കുന്നത്.

4 മാസമുറ സമയത്ത് ബന്ധപ്പെട്ടാല്‍ ഗര്‍ഭിണിയാവില്ല: പുരുഷ ബീജങ്ങള്‍ക്ക് വളരയേറെ ദിവസങ്ങള്‍ സജീവമായിരിക്കാനുള്ള കഴിവുണ്ട്. ചെറിയ സര്‍ക്കിളില്‍ മാസമുറയുളള സ്ത്രീകളില്‍ ഗര്‍ഭം ധരിക്കാന്‍ ഇതു മതിയാവും.

English summary
Some myths about sex life.
Story first published: Tuesday, January 24, 2012, 16:04 [IST]

Get Notifications from Malayalam Indiansutras