ഡ്രൈഫ്രൂട്‌സ് സെക്‌സിനെ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ബദാം, വാള്‍നട്‌സ്, പിസ്ത എന്നിവ ഇക്കൂട്ടത്തില്‍ പെടും. ഇവയില്‍ വാള്‍നട്ടിന്റെ ഗുണം എടുത്തുപറയേണ്ടതുണ്ട്. ഇവയിലെ ആര്‍ജിനൈന്‍ എന്ന പദാര്‍ത്ഥം ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.
ലൈംഗിക അവയവങ്ങളുള്‍പ്പെടെ, എല്ലാ കോശങ്ങളേയും ഫ്രീ റാഡിക്കിളുകള്‍ ബാധിക്കും. ഇവയുടെ ഉപദ്രവം കുറയ്ക്കാന്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണത്തിനാകും. പച്ചക്കറികളിലും പഴങ്ങളിലും ഇതുണ്ട്. എന്നാല്‍ ഡാര്‍ക് ചോക്കലേറ്റ്, കറുത്ത മുന്തിരി എന്നിവയിലാണ് കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നത്. ഇവ കഴിയ്ക്കുന്നത് വൃഷണങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും സഹായിക്കും.
പുരുഷന്റെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ധാതുവാണ് സിങ്ക്. ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്‌ററിറോണിന്റെ ഉല്‍പാദത്തിന് സഹായിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന കക്കയിറച്ചിയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ കശുവണ്ടിപ്പരിപ്പ്, നിലക്കടല, എള്ളെണ്ണ എന്നിവയും സിങ്ക് ലഭിക്കാന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങളാണ്.
പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കവും അണുബാധയും പുരുഷനിലെ ലൈംഗിക ശേഷിയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍ കാരണം ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തിരിച്ചറിയാനാവില്ല. ഗുരുതരമാകുമ്പോള ശസ്ത്രക്രിയയിലൂടെ പ്രശ്‌നപരിഹാരം തേടേണ്ടതായും വരും. ഇത്തരം അവസ്ഥ വരാതിരിക്കാന്‍ തവിടു കളയാത്ത ധാന്യങ്ങള്‍ സഹായിക്കും. റാഗി പോലുള്ള ധാന്യങ്ങള്‍ ഈ പ്രശ്‌നത്തിന് നല്ല പരിഹാരമാണ്. സോയ, ക്യാബേജ് തുടങ്ങിയ ഭക്ഷണങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴിയ്ക്കുന്നത് പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.