•  

സൂര്യപ്രകാശം പുരുഷന്റെ ലൈംഗികശേഷി കൂട്ടും

 
പുരുഷന്റെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ മരുന്നുകളും ഭക്ഷണങ്ങളും വ്യായാമങ്ങളും സാധാരണം. എന്നാല്‍ സൂര്യപ്രകാശവും ഇതിന് സഹായിക്കുമെന്ന് പഠനഫലം. ആസ്ട്രിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗ്രേസ് ആണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

സൂര്യപ്രകാശം വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കുന്നു. ഈ വൈറ്റമിനാണ് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നത്. ഇതാണ് ഈ കണ്ടുപിടുത്തത്തിന് അടിസ്ഥാനമായി പറയുന്നത്.

ശരീത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ഡി ഉള്ള പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണും കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. വൈറ്റമിന്‍ ഡി കുറഞ്ഞവരിലാകട്ടെ, പുരുഷഹോര്‍മോണും കുറവാണ് കണ്ടെത്തിയത്.

അതുകൊണ്ട് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സുര്യപ്രകാശം അത്യന്താപേക്ഷിതമാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

English summary
Lots of sunshine increases the level of the male sex hormone testosterone, scientists say.Ninety per cent of the body's vitamin D is produced by the action of sunlight on the skin.
 
Story first published: Thursday, February 16, 2012, 10:40 [IST]

Get Notifications from Malayalam Indiansutras