•  

സെക്‌സിന്റെ എക്സ് ഫാക്ടര്‍

Kissing
 
പുരുഷന്മാര്‍ക്കായാലും സ്ത്രീകള്‍ക്കായാലും ചിലരെ കാണുമ്പോള്‍ ലൈംഗികമായ ഒരു ആകര്‍ഷണം തോന്നുക സ്വാഭാവികമാണ്. എന്തുകൊണ്ടാണ് എല്ലാവര്‍ക്കും എല്ലാവരെയും കാണുമ്പോള്‍ ഇത്തരം ലൈംഗിക ചിന്തകള്‍ കടന്നുവരാത്തത്? ദിവസേന നിരവധി പേര്‍ കണ്‍മുന്നിലൂടെ കടന്നു പോവുന്നു. എന്തുകൊണ്ട് എല്ലാവരെയും കുറിച്ച് അങ്ങനെ ചിന്തിക്കുന്നില്ല?

തീര്‍ച്ചയായും അവളില്‍ അല്ലെങ്കില്‍ അയാളില്‍ ചില എക്‌സ് ഫാക്ടറുകളാണ് നിങ്ങളെ ആകര്‍ഷിക്കുന്നത്. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഈ എക്‌സ് ഫാക്ടര്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.
തല ഒന്നു പിറകോട്ട് വലി നേരെ നോക്കി നടക്കുന്ന ഒരു പെണ്‍കുട്ടിയോട് ആര്‍ക്കും വലിയ ആകര്‍ഷണം തോന്നാല്‍ സാധ്യതയില്ല. കാരണം ആണത്വമാണ് അവിടെ അനുഭവപ്പെടുന്നതെന്ന് ന്യൂകാസില്‍ യൂനിവേഴ്‌സിറ്റി പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു. തല ഒന്നു താഴ്ത്തുമ്പോള്‍ അവള്‍ക്ക് കൂടുതല്‍ സ്ത്രീത്വം ലഭിച്ചതായി തോന്നും. അതുപോലെയാണ് തല അല്‍പ്പം മുന്നോട്ടു തള്ളി നടക്കുന്ന ആളുകളുടെ കാര്യവും. ഒരു പെണ്‍കുട്ടിക്കും അത്തരും പുരുഷന്മാരോട് താല്‍പ്പര്യമുണ്ടാകില്ല.

എല്ലാവരെയും കാണുമ്പോള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പുരുഷനെ ഇഷ്ടപ്പെടാന്‍ ഒരു പെണ്ണും തയ്യാറാവില്ല. അപ്പോള്‍ പുറത്തിറങ്ങി കഴിഞ്ഞാല്‍ എല്ലാവരോടും നല്ലതുപോലെ പെരുമാറുന്നതൊക്കെ ശരി. നിങ്ങള്‍ ശ്രദ്ധിക്കണമെന്നു കരുതുന്ന ആള്‍ക്ക് അതൊന്നും പിടിച്ചില്ലെന്നു വന്നേക്കാം. ഇത് പെണ്ണുങ്ങള്‍ക്കും ബാധകമാണ്. എല്ലാവരോടും കൊഞ്ചുകുഴയുന്ന ഒരാളെ തന്റെ പങ്കാളിയാക്കാന്‍ ഒരു പുരുഷനും ഇഷ്ടപ്പെടില്ല.

വിചിത്രമായ മറ്റൊരു സംഗതി മുഖത്ത് എന്തെങ്കിലു ചെറിയ മുറിവിന്റെ പാടുള്ള പുരുഷന്മാരെ സ്ത്രീകള്‍ എളുപ്പത്തില്‍ ഇഷ്ടപ്പെട്ടു പോവുന്നുണ്ട്. ഒരു പക്ഷേ, ഇവര്‍ നല്ല കുറുമ്പന്മാരാണെന്ന് തിരിച്ചറിഞ്ഞിട്ടായിരിക്കാം.

English summary
What X factors attract each sex?
Story first published: Friday, February 10, 2012, 16:57 [IST]

Get Notifications from Malayalam Indiansutras