•  

എല്ലാ ദിവസവും സെക്‌സ് വേണോ?

Sexercise
 
സെക്‌സ് എന്നത് ശരീരവും മനസ്സും തമ്മിലുള്ള കൂടിച്ചേരലാണ്. എല്ലാ ദിവസവും സെക്‌സിലേര്‍പ്പെടുന്നത് ശരിയാണോ എന്നു ചിന്തിക്കുന്നവരുണ്ട്. ശാസ്ത്രീയമായ ഉത്തരംതേടി പോയാല്‍ ഇതിനു സാധിക്കുമെങ്കില്‍ വളരെ നല്ലതാണ് എന്ന മറുപടിയാണ് ലഭിക്കുക. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടു തവണയെങ്കിലും ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുന്ന പുരുഷന്മാര്‍ക്ക് ഹൃദയസ്തംഭനം വരാനുള്ള സാധ്യത വളരെ കുറവാണ്.

കൃത്യമായ സ്‌നേഹപ്രകടനത്തിലേര്‍പ്പെടുന്നവരുടെ ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷിയുണ്ടാവുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുടുംബ, ജോലി സംബന്ധമായ പ്രശ്‌നങ്ങളാല്‍ വലയുന്നവര്‍ക്ക് ഏറ്റവും നല്ല മരുന്നും സെക്‌സ് തന്നെയാണ്.

ചെറിയൊരു തലവേദന മൂലം സെക്‌സില്‍ നിന്നു മാറിനില്‍ക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. സെക്‌സിലേര്‍പ്പെടുന്നതോടെ ഇത്തരം ശാരീരികവിഷമതകളെല്ലാം പമ്പകടക്കും. പ്രായക്കുറവ് തോന്നിക്കുന്നതിനും സെക്‌സിലൂടെ സാധിക്കും. രതിമൂര്‍ച്ചസമയത്ത് പുറത്തുവരുന്ന ഹോര്‍മോണുകള്‍ക്ക് കോശങ്ങളെ റിപ്പയര്‍ ചെയ്യാന്‍ വരെ സാധിക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സെക്‌സ് ആയുസ്സ് വര്‍ധിപ്പിക്കും.

ശരീരത്തിലെ രക്തസംക്രമണം വര്‍ധിക്കുന്നതിനും സെക്‌സ് സഹായിക്കും. നല്ലൊരു ഉറക്കഗുളിക കൂടിയാണ് സെക്‌സ് എന്നുപറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും. എല്ലാത്തിനുമപരി നല്ലൊരു വ്യായാമം കൂടിയാണിത്.

English summary
You need to have sex often, why?
Story first published: Sunday, February 19, 2012, 18:29 [IST]

Get Notifications from Malayalam Indiansutras