ഇന്നത്തെ മധ്യവയസ്‌കന്മാരെ ഏറെ ചിന്തിപ്പിക്കുന്ന ഒരു വിഷയമാണിത്. പലപ്പോഴും ഹൃദ്രോഗമോ അതിനെ കുറിച്ചുള്ള പേടിയോ പുരുഷന്മാരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നുണ്ട്.
99 ശതമാനം കേസുകളിലും പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ലെന്നതാണ് സത്യം. പക്ഷേ, താഴെ പറയുന്ന ഘടകങ്ങള്‍ കൂടി പരിഗണിക്കുന്നത് നല്ലതാണ്.
1 അടുത്ത് പരിചയമുള്ള പങ്കാളിക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് യാതൊരു വിധ റിസ്‌കും ഉണ്ടാക്കുന്നില്ല.
2 സാധാരണ സെക്‌സിലേര്‍പ്പെടുന്ന സ്ഥലത്തിനു പകരം തീര്‍ത്തും പുതിയ സ്ഥലമാണെങ്കില്‍ ചെറിതായൊന്ന് പേടിക്കണം.
3 സാധാരണ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനു പകരം പുതിയ പൊസിഷനുകളോ വന്യമായ ലൈംഗിക ഭ്രാന്തോ കാണിക്കാന്‍ പോയാല്‍ ചിലപ്പോള്‍ വിവരമറിയും. മരിച്ചവരുടെ ശരാശരി നോക്കുകയാണെങ്കില്‍ അത് ഒരു ശതമാനത്തില്‍ താഴെയാണ്. എന്തിനേറെ 'ഹാര്‍ട്ട് അറ്റാക്ക്' കഴിഞ്ഞ് പത്തുദിവസത്തിനുശേഷം പങ്കാളിയുമായി ബന്ധപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നു. മറ്റൊരു കാര്യം കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ ലൈംഗിക ഉത്തേജന ഔഷധങ്ങള്‍ ഉപയോഗിക്കാന്‍ തുനിഞ്ഞാല്‍ കാര്യം പോക്കാണ്.
പ്രത്യേകിച്ച് യാതൊരു പണിയുമില്ലാതെയിരിക്കുമ്പോള്‍ ഹൃദയം മിനിറ്റില്‍ 70 മുതല്‍ 80 തവണയാണ് മിടിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഇത് 120 മുതല്‍ 160 വരെയായി ഉയരും. അപ്പോള്‍ രക്തം മാത്രമല്ല, ശരീരം തന്നെ ചൂടുപിടിപ്പിക്കുന്ന ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള സ്ഥിതി എന്തായിരിക്കും?