എളുപ്പത്തില്‍ ഗര്‍ഭിണിയാവാന്‍

Love making
 
വന്ധ്യത ഒരു അസുഖം എന്നതിനേക്കാള്‍ ഒരു അവസ്ഥ എന്നു പറയുന്നതാണ് ശരി. പലപ്പോഴും രോഗമെന്ന രീതിയില്‍ ചികിത്സിക്കാന്‍ തുടങ്ങുമ്പോള്‍ ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാവുന്നത്. കുട്ടികളില്ലാത്ത 95 ശതമാനം കേസുകളും ശരിയായ ഉപദേശമോ ഫലപ്രദമായ ചികിത്സയോ ലഭിക്കാത്ത പ്രശ്‌നം കൊണ്ടാണ്. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാല്‍ തന്നെ 'അല്ല ഒന്നും ശരിയായില്ലേ' എന്നു ചോദിക്കുന്നവരായിരിക്കും ചുറ്റും. ഇതുകേട്ട് സഹിക്കാന്‍ കഴിയാതെ എന്നാല്‍ ശ്രമിച്ചുനോക്കാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും.

വാസ്തവത്തില്‍ ഗര്‍ഭിണിയാവുക എന്ന തീരുമാനം ആണിന്റെയും പെണ്ണിന്റെയും മനസ്സില്‍ നിന്നാണ് വരേണ്ടത്. അത്തരമൊരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ ഉടന്‍ തന്നെ കുട്ടികളുണ്ടായി കൊള്ളണമെന്നില്ല. ചുരുങ്ങിയത് 18 മാസമെങ്കിലും ശ്രമിച്ചുനോക്കിയതിനുശേഷം മാത്രം ഡോക്ടറെ കാണുന്നതാണ് നല്ലത്. അതു ഈ മേഖലയില്‍ ഡയഗ്നോസിങ് കഴിവ് കൂടുതലുള്ള വിദഗ്ധരെ വേണം കാണിക്കാന്‍. ഗൈനക്കോളജിസ്റ്റ് എന്നതിനേക്കാള്‍ ഡയഗ്നോസ് ചെയ്യാനുള്ള കഴിവിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.

കുട്ടി വേണമെന്ന് തീരുമാനമെടുത്താല്‍ തന്നെ ഭാര്യയും ഭര്‍ത്താവ് ഒരു ഡോക്ടറെ കാണുന്നതില്‍ തെറ്റില്ല. വായിച്ചുപഠിച്ച പുസ്തകത്തില്‍ നിന്നോ, മുറിവൈദ്യന്മാരായ സുഹൃത്തുക്കളില്‍ നിന്നോ ലഭിച്ച വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാനും ഇതുമായി ബന്ധപ്പെട്ട മറ്റു സംശയങ്ങള്‍ ദുരീകരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താം. കൂടാതെ ചില അസുഖങ്ങള്‍ പരിപൂര്‍ണമായി മാറ്റിയതിനുശേഷം കുട്ടിയ്ക്കുവേണ്ടി ശ്രമിക്കുന്നതാണ് നല്ലത്. കാരണം അതിനു കഴിക്കുന്ന മരുന്നുകള്‍ ഭ്രൂണത്തിന്റെ ഘടനയില്‍ മാറ്റം വരുത്തിയേക്കാം.

ഓരോ സ്ത്രീയുടെയും അണ്ഡോല്‍പ്പാദന രീതികള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് എല്ലാവരും ഒരു പോലെ ഗര്‍ഭിണിയായി കൊള്ളണമെന്നില്ല. പല കേസുകളിലും അണ്ഡല്‍പ്പാദനം നടക്കുന്ന സമയം കൃത്യമായി കണ്ടെത്താനാവാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. നിരവധി ഓവുലേഷന്‍ പ്രെഡിക്ഷന്‍ കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരം കിറ്റുകളുടെ സഹായത്തോടെ ഓവുലേഷന്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും. ആ ദിവസങ്ങളില്‍ ബന്ധപ്പെടുന്നത് സംയോജനം എളുപ്പത്തിലാക്കും. യോനിക്കുള്ളിലേക്ക് പ്രവേശിക്കുന്ന പുംബീജങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം സജീവമായി നില്‍ക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഓവുലേഷന്റെ ഏകദേശം സമയം അറിഞ്ഞാല്‍ മാത്രം മതി.

ചില പ്രത്യേക രീതിയില്‍ ബന്ധപ്പെടുന്നത് ഗര്‍ഭധാരണം എളുപ്പത്തിലാക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മിഷണറി പൊസിഷന്‍ എന്ന പരമ്പാരഗത രീതി തന്നെയാണ് ഏറ്റവും മികച്ചത്. നിന്നു കൊണ്ടോ ഇരുന്നു കൊണ്ടോ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ബീജങ്ങള്‍ക്ക് മുകളിലോട്ട് സഞ്ചരിക്കേണ്ടി വരും. സ്ത്രീ അടിയും പുരുഷന്‍ മുകളിലുമായുള്ള പൊസിഷനില്‍ സ്ത്രീയും നിതംബത്തെ തലയണയോ മറ്റോ വെച്ച് ഉയര്‍ത്തിവയ്ക്കുന്നത് നന്നായിരിക്കും.
പെട്ടെന്ന് കുട്ടിയുണ്ടാവണമെന്ന് കരുതി ലൈംഗികബന്ധത്തിന്റെ എണ്ണം കൂട്ടിയിട്ട് കാര്യമൊന്നുമില്ല. ഗര്‍ഭധാരണത്തിന് സ്‌പേം കൗണ്ട് നിര്‍ണായകമാണ്. തുടര്‍ച്ചയായി ബന്ധപ്പെടുന്നത് കൗണ്ടിങ് കുറയ്ക്കും. കൗണ്ടിങില്‍ കുറവുണ്ടെന്ന് സംശയമുണ്ടെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ബന്ധപ്പെട്ടാലും മതി. പുരുഷന്റെയും സ്ത്രീയുടെയും മാനസിക സമ്മര്‍ദ്ദവും മറ്റൊരു കാരണമാണ്.

വന്ധ്യത സ്ത്രീയുടെ മാത്രം കുറ്റമായി ചിത്രീകരിക്കുന്ന ചിലരുണ്ട്. പക്ഷേ, ഇന്നത്തെ പുരുഷന്മാരില്‍ ഭൂരിഭാഗവും കൗണ്ടിങുമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷത്തിനുശേഷം നല്ലൊരു ഡോക്ടറെ കാണുകയും രണ്ടും പേരെയും പരിശോധിക്കുകയും വേണം. ബീജത്തിന്റെ കൗണ്ട്, മൊബിലിറ്റി എന്നിവ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

English summary
How Pregnant faster? some trips and tricks.
Story first published: Friday, February 3, 2012, 14:09 [IST]
Please Wait while comments are loading...