തുടക്കത്തിലുള്ള ആവേശം കെട്ടടങ്ങി കഴിഞ്ഞാല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയാണ് ദമ്പതികള്‍ ബന്ധപ്പെടുന്നത്. ഇതിനു തന്നെ ഒഴിവുകഴിവുകള്‍ പറയുന്നുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയായിരിക്കും?
തിരക്കേറിയ ജോലിയും അതുമുലമുള്ള ക്ഷീണവും ചില സ്ത്രീകളെ സെക്‌സില്‍ നിന്ന് അകറ്റിനിര്‍ത്തുന്നുണ്ടെന്നത് സത്യമാണ്. കുട്ടികളുടെ വരവോടുകൂടി സെക്‌സിനോടുള്ള താല്‍പ്പര്യം കുറയുന്ന സ്ത്രീകളുണ്ട്.
വീട്ടിലെ സാഹചര്യം ചില സ്ത്രീകളെ സെക്‌സില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. സ്വകാര്യതയുടെ അഭാവം മൂലമാണ് ഇവര്‍ മാറിനില്‍ക്കുന്നത്. ചിലരുടെ പ്രശ്‌നം ആവര്‍ത്തന വിരസതയാണ്.
മറ്റു ചിലര്‍ക്ക് ഭര്‍ത്താവിനോട് അല്ലെങ്കില്‍ ഇണയോടുള്ള പ്രിയം കുറയുകയും മറ്റാരിലെങ്കിലും താല്‍പ്പര്യം വര്‍ധിക്കുകയും ചെയ്തിരിക്കാം. എന്നാല്‍ സെക്‌സ് ഒരു സമ്മര്‍ദ്ദതന്ത്രമായി സ്വീകരിക്കുന്ന പെണ്ണുങ്ങളുടെ എണ്ണം കുറവല്ല.
വഴക്കുപറഞ്ഞതിനുള്ള പരിഭവവും അമ്മായി അമ്മയുടെ കുത്തുവാക്കുകളെ കുറിച്ചുള്ള പരാതിയും പ്രകടിപ്പിക്കാനുള്ള അവസരമായും അടിച്ചമര്‍ത്തപ്പെടലിന്റെ പ്രതിഷേധമായും സെക്‌സിനെ ഉപയോഗിച്ചേക്കാം. ഇണയുടെ മനസ്സില്‍ ശക്തമായി സ്വാധീനം ചെലുത്താനുള്ള വജ്രായുധമായി സെക്‌സിനെ ഉയര്‍ത്തിപ്പിടിക്കുന്നവരുമുണ്ട്. സാരി വാങ്ങാനോ മാല വാങ്ങാനോ അതോ പണത്തിനു വേണ്ടിയോ അവര്‍ ഇണയ്ക്ക് സെക്‌സ് നിഷേധിക്കും.