•  

തലയണമന്ത്രം സെക്‌സ് പോലെ പ്രധാനം

Sex After
 
ലൈംഗികബന്ധത്തിനു മുമ്പും ശേഷവുമുള്ള തലയണ മന്ത്രങ്ങളും സെക്‌സും തമ്മില്‍ ഏറെ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞര്‍. നല്ലൊരു സെക്‌സിനു ശേഷം പങ്കാളിയുടെ കൊച്ചുവര്‍ത്തമാനം കേള്‍ക്കാതെ കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അവരെ ഏകാന്തതയിലേക്കും സുരക്ഷിതമില്ലായ്മയിലേക്കുമാണ് വലിച്ചെറിയുന്നത്. മിച്ചിഗന്‍ യൂനിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

സെക്‌സിനു ശേഷം പരസ്പരം സംസാരിക്കുന്നത് ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന് ഏറ്റവും നല്ല തെളിവാണ്. 456 ദമ്പതികളില്‍ നടത്തിയ പഠനത്തിനുശേഷമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

സെക്‌സിനു മുമ്പുള്ള ആമുഖ ലീലകള്‍ക്ക് പലരും വളരെ പ്രധാന്യം കൊടുക്കാറുണ്ട്. എന്നാല്‍ സെക്‌സിനുശേഷമുള്ള കാര്യങ്ങളും അതുപോലെ പ്രധാനപ്പെട്ടതാണ്. തീര്‍ച്ചയായും പുരുഷന്മാരാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. അവരാണ് എളുപ്പത്തില്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത്. ജേര്‍ണല്‍ ഓഫ് സൊസൈറ്റി, ഇവല്യൂഷണറി ആന്റ് കള്‍ച്ചറല്‍ സൈക്കോളജിയിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

English summary
Men, please note -- pillow talk after a passionate night does matter to ladies. In fact, it's as important for a healthy relationship as sex, says a study.
Story first published: Thursday, March 1, 2012, 16:00 [IST]

Get Notifications from Malayalam Indiansutras