•  

മൈഗ്രെയ്ന്‍ കാരണം സെക്‌സ് പ്രശ്‌നങ്ങളും

Headache
 
തലവേദനയ്ക്കും അതിന്റെ തന്നെ ഒരു വിഭാഗമായ മൈഗ്രേയ്‌നും കാരണങ്ങള്‍ പലതുണ്ടാകും. എന്നാല്‍ തലവേദനയ്ക്ക് സെക്‌സും കാരണമാകുമെന്ന് അറിയാമോ. പ്രത്യേകിച്ചും സ്ത്രീകളില്‍.

മൈ ഹെല്‍ത്ത് ന്യൂസ് ഡെയ്‌ലിയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. 100 സ്ത്രീകളടക്കം പലരിലും നടത്തിയ പഠനത്തനൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷണം നടത്തിയ 90 ശതമാനം സ്ത്രീകളിലും സെക്‌സ് പ്രശ്‌നങ്ങളാണ് തലവേദനയ്ക്കു കാരണമെന്നു കണ്ടെത്തി. ഇവരില്‍ 29 ശതമാനം തങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ച് സ്‌ട്രെസുള്ളവരാണെന്നും തെളിഞ്ഞു.

തലവേദനയുള്ള സ്ത്രീകളില്‍ ചിലപ്പോള്‍ ഡിപ്രഷനു കാരണമാകുന്നതും സെക്‌സ് സംബന്ധിയായ പ്രശ്‌നങ്ങളാണ്. തലവേദനയ്ക്കു കഴിയ്ക്കുന്ന ചില മരുന്നുകള്‍ ചിലപ്പോഴെങ്കിലും സെക്‌സ് ജീവിതത്തേയും ബാധിച്ചേക്കും.

അതുപോലെ ചിലരില്‍ സെക്‌സ് സ്‌ട്രെസിനുള്ള മരുന്നായി മാറുന്നുണ്ട്. ഈ സമയത്ത് തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളാണ് ഇതിന് കാരണം. ചിലരില്‍ സെക്‌സിന് ശേഷം തലവേദന വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിപി കൂടുന്നതും തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നതുമാണ് ഇതിന് കാരണമായി പറയുന്നത്.


English summary
There is a possible link between migraines, headaches and sexual issues, latest research suggests
Story first published: Monday, March 5, 2012, 10:31 [IST]

Get Notifications from Malayalam Indiansutras