•  

ബെസ്റ്റ് സെക്‌സ് 7 മുതല്‍ 13 മിനിറ്റ് വരെ

Sex_Time
 
പോണ്‍ സിനിമകള്‍ കണ്ട് സെക്‌സ് എന്നത് മണിക്കൂറുകളോളം നീണ്ട ഒരു കലാപരിപാടിയാണെന്ന് ആരെങ്കിലും ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. പഠനങ്ങള്‍ തെളിയിക്കുന്നത് ഏറ്റവും നല്ല സെക്‌സെന്നു പറയുന്നത് ഏഴുമുതല്‍ 13 മിനിറ്റുവരെ നീണ്ടു നില്‍ക്കുന്നതാണ്.

സെക്‌സിനു മുമ്പുള്ള സ്‌നേഹപ്രകടനത്തെ ഇതിനുള്ളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്നു മാത്രം. സ്ത്രീകള്‍ക്ക് പുരുഷ ലൈംഗികതയെ കുറിച്ച് വന്യമായ ചില തെറ്റിദ്ധാരണകളുണ്ട്.
അവന് വലിയ ലൈംഗികാവയവമായിരിക്കും ഉണ്ടായിരിക്കും. രാത്രിമുഴുവന്‍ ബന്ധപ്പെടേണ്ടി വരും. സെക്‌സ് എന്നത് മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ഒന്നാണ്...എന്നാല്‍ പ്രായോഗിക ലൈംഗികജീവിതത്തിലേക്ക് ഇറങ്ങുമ്പോള്‍ കാര്യങ്ങളെല്ലാം മനസ്സിലാവും.

പലപ്പോഴും പുരുഷന്മാര്‍ നീണ്ട ലൈംഗികബന്ധത്തിനുവേണ്ടി ആഗ്രഹിക്കും. എന്നാല്‍ ലൈംഗികമായി ഉത്തേജിക്കപ്പെട്ടുകഴിഞ്ഞാല്‍ അവന് അധികം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. ലൈംഗികമായുള്ള ബന്ധപ്പെടല്‍ ആരംഭിച്ചാല്‍ സ്ഖലനം സംഭവിക്കുന്നതിന് അധികം താമസമുണ്ടാവില്ല.

ഇതു മറികടക്കാന്‍ വിപണിയില്‍ ലഭ്യമായ പല ക്രീമുകളും പരീക്ഷിക്കുന്ന മിടുക്കന്മാരുണ്ട്. ഇത് ദോഷകരമാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഏറ്റവും നല്ല മാര്‍ഗ്ഗം തനിക്കൊപ്പം സ്ത്രീയെയും ലൈംഗികമായി ഉണര്‍ത്തികൊണ്ടു വന്നതിനുശേഷം അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇരുവര്‍ക്കും ലൈംഗിക സംതൃപ്തി ലഭിക്കും.

English summary
The best sexual intercourse lasts between seven and 13 minutes, according to a new survey by US experts.
Story first published: Tuesday, March 20, 2012, 13:43 [IST]

Get Notifications from Malayalam Indiansutras