•  

എപ്പോഴും തിരക്കായാല്‍ സെക്‌സിനെന്തു പറ്റും?

Love Making
 
പങ്കാളികള്‍ രണ്ടു പേരും തിരക്കിലായാല്‍ വലിയ കുഴപ്പമില്ല. പക്ഷേ, ഒരാള്‍ എപ്പോഴും തിരക്കിലാണെങ്കില്‍ എന്തു പറ്റും?
തീര്‍ച്ചയായും അയാള്‍ക്ക് സെക്‌സിനുള്ള സമയം ഉണ്ടാവില്ല. അല്ലെങ്കില്‍ ക്ഷീണം മൂലം സെക്‌സിനോട് വലിയ താല്‍പ്പര്യം കാണിക്കില്ല. എല്ലാം ഒരു വഴിപാടായി മാറുമ്പോള്‍ ക്ലൈമാക്‌സ് എന്ന ത്രില്ലുപോലും തിരക്കുള്ള പുരുഷന് അന്യമാകുന്നു.

ഇനി തിരക്കുള്ള പെണ്ണിനാണെങ്കില്‍ ബന്ധപ്പെടുന്നതിനു തൊട്ടുമുമ്പ് പുറത്തുവരാറുള്ള ലൂബ്രിക്കേഷനുകളുടെ ഉത്പാദനം കൃത്യമായി കൊള്ളണമെന്നില്ല. പുരുഷനാണെങ്കില്‍ സ്ഖലനം സംഭവിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടും.

ജോലിയുടെ മാനസിക സമ്മര്‍ദ്ദം മൂലം ആമുഖ ലീലകളോ പങ്കാളിയെ നല്ലതുപോലൊന്നും സ്‌നേഹിമോ കാണിക്കാന്‍ കഴിയാതെ വരുന്നു. സെക്‌സിനിടയിലും തിരക്കുള്ളവര്‍ ചിന്തിക്കുന്നത് അത്തരം കാര്യങ്ങള്‍ മാത്രമായിരിക്കും.

ഇതെല്ലാം കാണുമ്പോള്‍ നിങ്ങളുടെ പങ്കാളി നിങ്ങളോട് അപ്രിയം കാണിച്ചില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.

എന്തു തിരക്കായാലും പങ്കാളിയുടെയും കുട്ടികളുടെയും കാര്യങ്ങള്‍ തിരക്കാനും ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും ഉറങ്ങാനുള്ള സമയവും മാറ്റിവയ്ക്കൂ.

English summary
Sexual difficulties caused by excessive work
Story first published: Saturday, March 3, 2012, 16:16 [IST]

Get Notifications from Malayalam Indiansutras