•  

കിടപ്പറയില്‍ നാണംകുണുങ്ങാതിരിക്കാന്‍

Feelings
 
കിടപ്പറയില്‍ നാണം അധികമായാല്‍ അത് അത്ര സുഖമുള്ള കാര്യമായിരിക്കില്ല. പങ്കാളിക്കൊപ്പം സ്‌നേഹപ്രകടനം നടത്തുമ്പോള്‍ ഇത് തീര്‍ച്ചയായും അകല്‍ച്ചയുണ്ടാക്കും. ഈ അനാവസ്യ നാണം മറികടക്കാന്‍ എന്തു ചെയ്യണം?

1 സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കണം. ഞാന്‍ പങ്കാളിയ്‌ക്കൊപ്പം തങ്ങളുടെ സ്വകാര്യതയിലാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം.

2 സ്‌നേഹം പ്രകടിപ്പിക്കുകയെന്നത് പാപമൊന്നുമല്ലെന്ന് തിരിച്ചറിയണം.

3 നാണം തോന്നുന്നുവെങ്കില്‍ അക്കാര്യം പങ്കാളിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവണം. തുടക്കത്തില്‍ ചെറിയ സങ്കോചമൊക്കെ കാണും അതു കാര്യമാക്കേണ്ടതില്ല.

4 സ്വന്തം രൂപത്തെ കുറിച്ച് അപകര്‍ഷതാ ബോധം തോന്നേണ്ട കാര്യമൊന്നുമില്ല. സ്വന്തം ശീലങ്ങളില്‍ ഉറച്ചുനിന്നാല്‍ പലപ്പോഴും പങ്കാളിയെ നിരാശപ്പെടുത്തുകയായിരിക്കും ഫലം.

5 സ്വാഭാവികമായ സ്‌നേഹപ്രകടനങ്ങളില്‍ നാണം കാണിച്ചാലും കിടപ്പറയില്‍ അതു തുടരരുത്.

6 തുടക്കത്തില്‍ പങ്കാളിയുടെ പ്രതികരണങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും ഇഷ്ടപ്പെടുന്ന രീതിയില്‍ പ്രതികരിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവായി കിട്ടും.

English summary
Do you feel shy while making love? Men are not shy in lovemaking but women needs time to become comfortable in bed. Most of the women feel shy to express and this is why they don't perform or get satisfied. How to stop feeling shy while making love? Find out..
Story first published: Monday, March 12, 2012, 14:30 [IST]

Get Notifications from Malayalam Indiansutras