•  

സെക്‌സില്ലാതെ എത്രകാലം ജീവിക്കാം?

Masturbation
 
ലൈംഗികബന്ധത്തിലേര്‍പ്പെടാതെ അല്ലെങ്കില്‍ ലൈംഗികമായ ആനന്ദം കണ്ടെത്താതെ എത്ര കാലം ആണിനും പെണ്ണിനും ജീവിക്കാന്‍ സാധിക്കും. പഠനങ്ങള്‍ തെളിയിക്കുന്നത് മാറിനിന്നിട്ടു കാര്യമില്ല. ശരീരം അതിന്റെ ആവശ്യം നിറവേറ്റുമെന്നു തന്നെയാണ്. അതിന്റെ കാലയളവില്‍ വ്യക്തികള്‍ തമ്മില്‍ വ്യത്യാസമുണ്ട്‌.

സെക്‌സ് ഒരു പാപമല്ല. അത് ശാരീരികമായ ആവശ്യമാണ്. എങ്ങനെയാണ് സെക്‌സ് ആവശ്യമുണ്ടെന്ന് നമ്മുടെ ശരീരം അറിയിക്കുക? സെക്‌സ് എന്നതു പലപ്പോഴും രണ്ടു പേര്‍ തമ്മിലുള്ള ഇടപെടലായി കൊള്ളണമെന്നില്ല. പ്രായപൂര്‍ത്തിയായ ആണും പെണ്ണും ആഴ്ചയില്‍ ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്.

അകാരണമായി ടെന്‍ഷനടിക്കുന്നുണ്ടോ? വല്ലാത്തൊരു ഉത്കണ്ഠ അല്ലെങ്കില്‍ ശല്യപ്പെടുത്തുന്ന ഒരു മൈഗ്രേന്‍, വിശപ്പില്ലായ്മ, ഉറക്കം വരാത്ത അവസ്ഥ, ഉറക്കത്തില്‍ സെക്‌സ് സ്വപ്‌നങ്ങള്‍ കാണുക. ഇങ്ങനെയെന്തെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ ശരീരം അത് ആവശ്യപ്പെടുന്നുവെന്നു തന്നെയാണ് അര്‍ത്ഥം.

പ്രായപൂര്‍ത്തിയായ പുരുഷന്‍ സെക്‌സിലേര്‍പ്പെടാതിരിക്കും സ്വയംഭോഗം ചെയ്യാതിരിക്കുകയും ചെയ്തിട്ട് യാതൊരു കാര്യവുമില്ല. ഉറക്കത്തിലായാലും ശരീരം അതിന്റെ ആവശ്യം നിറവേറ്റുക തന്നെ ചെയ്യും. സ്വപ്‌നത്തിനിടയില്‍ സ്ഖലനം സംഭവിക്കുമെന്നു ചുരുക്കം. പുരുഷന്മാര്‍ക്കു തുല്യമായ എല്ലാ വികാര വിചാരങ്ങളും സ്ത്രീകള്‍ക്കുണ്ട്. അവരുടെ ലൈംഗിക ഉത്തേജനം പുരുഷന്റേതു പോലെ മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്നതല്ല. തീര്‍ച്ചയായും സ്വയംഭോഗം ചെയ്യുന്നതില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും ഒട്ടും പിന്നിലല്ല.

English summary
How long we can live without sex?
Story first published: Thursday, March 15, 2012, 13:00 [IST]

Get Notifications from Malayalam Indiansutras