•  

സെക്‌സിന് ഏറ്റവും നല്ല സമയം രാവിലെ 7.30

Morning Sex
 
സെക്‌സിലേര്‍പ്പെടാനുള്ള ഏറ്റവും നല്ല സമയമേതാണ്? പലരും പല കാലങ്ങളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഇതിന് ഉത്തരം കിട്ടണമെങ്കില്‍ സെക്‌സിന്റെ ലക്ഷ്യം കൂടി പരിഗണിക്കേണ്ടതുണ്ട്.

98 ശതമാനം പേരും സെക്‌സിനായി തിരഞ്ഞെടുക്കുന്ന സമയം രാത്രിയാണ്. എന്നാല്‍ കുട്ടികളുണ്ടാവാന്‍ പുലര്‍ച്ചെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് നല്ലതെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൊത്തം ശരീരത്തിനും മനസ്സിനും ഉണര്‍വ് നല്‍കാന്‍ സെക്‌സിനുള്ളത്ര കഴിവ് മറ്റൊരു വ്യായാമത്തിനും ഇല്ല. അതുകൊണ്ടാണ് സാധാരണ സെക്‌സ് രാവിലെ ഏഴരയ്ക്കാക്കിയാല്‍ മതിയെന്ന് വിദഗ്ധര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ശരീരത്തിലെ ഓരോ കോശങ്ങളും ലൈംഗികബന്ധത്തിലൂടെ സജീവമാകുന്നു. മനസ്സിലും പുതിയ ഉന്മേഷം വന്നു നിറയുന്നു. സെക്‌സ് നല്ലതുപോലെ ആസ്വദിക്കാന്‍ കഴിയുന്നു. ഓഫിസിലും പുറത്തും ചുറുചുറുക്കോടെ നടക്കാന്‍ സഹായിക്കുന്നു. സംശയമുള്ളവര്‍ക്ക് ഒന്നു പരീക്ഷിച്ചുനോക്കാവുന്നതാണ്.

English summary
7.30 am is the best time to have sex

Get Notifications from Malayalam Indiansutras