•  

സെക്‌സ് പഠിപ്പിക്കാന്‍ വെബ്‌സൈറ്റ്

Love Matters
 
പലര്‍ക്കും അസാധാരണമായ സെക്‌സ് ചിന്തകളും സംശയങ്ങളും ഉണ്ടാകും. ഇത്തരക്കാര്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള വെബ്‌സൈറ്റാണ് ലവ്മാറ്റേഴ്‌സ് ഡോട്ട് ഇന്‍ഫോ(ഹിന്ദിയില്‍ വായിക്കാന്‍ ലവ്മാറ്റേഴ്‌സ് ഡോട്ട് ഇന്‍). റേഡിയോ നെതര്‍ലാന്‍ഡിന്റെ ഉടമസ്ഥരായ ഡച്ച് ഇന്റര്‍നാഷണല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററാണ് സൈറ്റിനു പിന്നില്‍.

ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതിനു മുമ്പ് വിശദമായ ഒരു പഠനം തന്നെ നടത്തിയിരുന്നു. സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഇത്തരത്തിലൊരു സൈറ്റ് ആവശ്യമാണെന്ന അഭിപ്രായക്കാരായിരുന്നു. മൊബൈലില്‍ എളുപ്പത്തില്‍ ലഭിക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം-ലവ് മാറ്റേഴ്‌സിന്റെ കോര്‍ഡിനേറ്ററായ മൈക്കല്‍ ഏര്‍ണ്‍സ്ടിങ് അറിയിച്ചു.

ഇന്ത്യന്‍ വായനക്കാരെ ലക്ഷ്യം വെച്ചുള്ള അനുഭവങ്ങളും ബ്ലോഗുകളും വാര്‍ത്തകളും പഠനങ്ങളും കൊണ്ട് സൈറ്റ് സമ്പന്നമാണ്. മികച്ച പ്രതികരണമാണ് വായനക്കാരില്‍ നിന്നു ലഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാതെ സൈറ്റ് വായിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

English summary
An exclusive website for sexeducation-lovematters.info
Story first published: Thursday, March 29, 2012, 12:47 [IST]

Get Notifications from Malayalam Indiansutras