•  

വദനസുരതവുമായി ബന്ധപ്പെട്ട മൂന്നു കാര്യങ്ങള്‍

Banana Eating
 
ചുണ്ടുകളോ നാവോ തൊണ്ടയോ പല്ലുകളോ ഉപയോഗിച്ച് ലൈംഗിക അവയവങ്ങളെ ഉണര്‍ത്തുന്നതിനെയാണല്ലോ വദന സുരതം(ഓറല്‍ സെക്‌സ്) എന്നു പറയുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പ് 20 ശതമാനം മുതല്‍ 50 ശതമാനം വരെ പേര്‍ ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ലൈംഗികരീതികളെ കുറിച്ച് ഒട്ടേറെ തെറ്റായ വിശ്വാസങ്ങള്‍ ഇന്നും സജീവമാണ്.

1 കന്യകാത്വം നഷ്ടപ്പെടില്ലെന്ന വിശ്വാസമാണ് ചിലരെ വദനസുരതത്തിനുപ്രേരിപ്പിക്കുന്നത്. യോനിയില്‍ ലിംഗം പ്രവേശിച്ചാല്‍ മാത്രമേ കന്യകാത്വം നഷ്ടപ്പെടൂവെന്ന് ചിന്തിക്കുന്ന ഇവര്‍ ഓറല്‍ സെക്‌സിനും ആനല്‍ സെക്‌സി(പിന്‍ രതി)നും തയ്യാറാവും. മുകളില്‍ പറഞവര്‍ കന്യകാത്വത്തെ ശാരീരികമായി മാത്രം പരിഗണിക്കുന്നവരാണ്. എന്നാല്‍ കന്യകാത്വം മാനസികമായി കരുന്നതുന്ന വിഭാഗങ്ങളും ഉണ്ട്. അവര്‍ക്ക് ഏത് തരത്തിലുള്ള ബന്ധവും പരിശുദ്ധി നഷ്ടപ്പെടുത്തലാണ്.

2 ഓറല്‍ സെക്‌സിലേര്‍പ്പെട്ടാല്‍ ലൈംഗിക രോഗങ്ങള്‍ പടരില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുള്ള അതേ റിസ്‌ക് ഇക്കാര്യത്തിലുമുണ്ട്. ആശങ്കയുള്ളവര്‍ ഓറല്‍ സെക്‌സിനും കോണ്ടം ഉപയോഗിക്കാം.

3 ശുക്ലത്തിന് മുഖക്കുരുവിനെ മാറ്റാനാവില്ല
മുഖക്കുരു കുറയ്ക്കാന്‍ ശുക്ലത്തിനു സാധിക്കുമെന്ന അന്ധവിശ്വാസം ചിലര്‍ക്കുണ്ട്. ഇതിന് യാതൊരു വിധ ശാസ്ത്രീയ അടിസ്ഥാനവും ഇല്ല.

English summary
A few apprehensions and myths that people still harbour about oral sex. Today
Story first published: Tuesday, March 6, 2012, 14:35 [IST]

Get Notifications from Malayalam Indiansutras