സെക്‌സ് കഴിഞ്ഞ് നേരെ പോയി മൂത്രമൊഴിച്ചാല്‍ കുട്ടികളുണ്ടാവില്ല. . അതുകൊണ്ട് നല്ലൊരു ഗര്‍ഭനിരോധനരീതിയായി ഇതിനെ സ്വീകരിക്കാമെന്നതാണ് ചിലരുടെ അഭിപ്രായം. കാരണം മൂത്രമൊഴിക്കുന്നതോടെ എല്ലാം പുറത്തേക്ക് പോയ്‌കൊള്ളും എന്നതാണ് ഇത്തരക്കാരുടെ വാദം.
ഇത് തെറ്റാണ്. നിങ്ങള്‍ മൂത്രമൊഴിക്കാന്‍ ശ്രമിക്കുമ്പോള്‍ പുംബീജം കൂടുതല്‍ ഉള്ളോട്ടുപോവുകയാണ് ചെയ്യുന്നത്. ബീജം എന്നു പറയുന്നത് പുരുഷലിംഗത്തില്‍ നിന്നു പുറത്തുവരുന്ന ദ്രാവകമല്ലെന്ന് ആദ്യം തിരിച്ചറിയണം. ദ്രാവകം പുംബീജത്തിനു ചലിക്കാനുള്ള അന്തരീക്ഷം ഒരുക്കി കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ അണ്ഡവുമായി കൂടിചേരേണ്ട പുംബീജവും ഉള്ളോട്ടും അതിനോടൊപ്പമുള്ള ദ്രാവകം പുറത്തേക്കും വരും.
സ്ത്രീ ലൈംഗികാവയവം ലൈംഗികമായി ഉത്തേജിക്കപ്പെടാതെ അതിലേക്കുള്ള കവാടം തുറക്കുന്ന പ്രശ്‌നമേയില്ല. അതു കൊണ്ടും രണ്ടും കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ല.