•  

സെക്‌സ്: പുരുഷന്‍ പേടിക്കുന്നകാര്യങ്ങള്‍

Sex Fail
 
സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ ഒരു പടി മുന്നിലാണെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ അപൂര്‍വം ചില പുരുഷന്മാര്‍ സെക്‌സിനെ തന്നെ ഭയപ്പെടുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്തൊക്കെയായിരിക്കും ആ കാരണങ്ങള്‍?

അവളെ സംതൃപ്തയാക്കാന്‍ എനിക്കാവുമോയെന്ന ആശങ്കയാണ് ഏറ്റവും വലിയ വില്ലന്‍. ലിംഗത്തിന്റെ വലിപ്പത്തെ കുറിച്ചുള്ള അപകര്‍ഷതാ ബോധം, അല്ലെങ്കില്‍ വലിയ ലിംഗം കൂടുതല്‍ ലൈംഗികസംതൃപ്തി നല്‍കുമെന്ന സ്ത്രീയുടെ അന്ധവിശ്വാസം എന്നിവയെല്ലാം ചേര്‍ന്ന് ചില പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെ താറുമാറാക്കാറുണ്ട്.

ശീഘ്രസ്ഖലനത്തെ കുറിച്ചുള്ള ആശങ്കയാണ് മറ്റൊരു കാര്യം. തുടക്കക്കാര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെങ്കിലും പിന്നീട് ക്ലൈമാക്‌സിനെ കുറിച്ചുള്ള അമിത ആകാംഷ ശീഘ്രസ്ഖലനത്തിലേക്ക് വഴിമാറുന്നതോടെ കാര്യം കുഴപ്പത്തിലാവും.

വിവാഹം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാല്‍ നാട്ടുകാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. വിശേഷമൊന്നുമായില്ലേ? പ്രത്യേകിച്ച് കുഴപ്പവുമില്ലെങ്കിലും ചില പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കാന്‍ ഏറെ സമയമെടുക്കും. ഇത് പുരുഷന്റെ കുറ്റം കൊണ്ടാണെന്ന് തോന്നിതുടങ്ങിയാലും പ്രശ്‌നമാണ്. ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പറ്റാത്തതും ലൈംഗികജീവിതത്തിന്റെ താളം തെറ്റിക്കുമെന്ന് ചുരുക്കം.

പോണ്‍ സീനുകള്‍ കാണാന്‍ പുരുഷന്‍ എന്നും ഇഷ്ടപ്പെടാറുണ്ട്. ഇത്തരം സിനിമകളിലെ ദൃശ്യങ്ങള്‍ പരീക്ഷിക്കാന്‍ ഇറങ്ങിപുറപ്പെട്ടാല്‍ പലപ്പോഴും നിരാശയായിരിക്കും ഫലം. കാരണം പങ്കാളി ഒരു പക്ഷേ അത് ഇഷ്ടപ്പെട്ടുവെന്ന് വരില്ല. ഇത് പതുക്കെ പതുക്കെ സെക്‌സില്‍ നിന്ന് ഇരുവരെയും അകറ്റുകയും ചെയ്യും.

വിവാഹത്തിനു മുമ്പുള്ള സ്വയംഭോഗം ചില യുവാക്കളുടെ മനസ്സിലെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തുടര്‍ച്ചയായി സ്വയം ഭോഗം ചെയ്തതുകൊണ്ടാണ് ഭാര്യയുടെ അല്ലെങ്കില്‍ പങ്കാളിയുടെ മുന്നില്‍ നല്ലതുപോലെ തിളങ്ങാന്‍ കഴിയാത്തതിനു കാരണമെന്ന് ഇത്തരക്കാര്‍ ചിന്തിക്കാന്‍ തുടങ്ങും.

English summary
Some common fears that make men nervous in bed.
Story first published: Friday, March 2, 2012, 15:44 [IST]

Get Notifications from Malayalam Indiansutras