•  

സെക്‌സിനുശേഷം അവന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്

Love Making
 
സെക്‌സിനുശേഷം അവള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന കാര്യം എന്തായിരിക്കും? എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും ഇത്തരം ഒരു ചിന്ത ഇല്ലാത്തതുകൊണ്ടാണ് പുരുഷനെ സ്ത്രീ തെറ്റിദ്ധരിക്കുന്നതുപോലും. പുരുഷന്റെ കാര്യവും മറിച്ചല്ല. അവനും ചിലതെല്ലാം അറിയാന്‍ ആഗ്രഹമുണ്ട്? തളര്‍ന്നിരിക്കുന്ന ഈ സമയത്തെ അവന്‍ ആഗ്രഹിക്കുന്ന കൊച്ചുവര്‍ത്തമാനങ്ങള്‍ എന്തായിരിക്കണം.

ഹാവു എന്തൊരു പരാക്രമമായിരുന്നു. എന്നെ കൊന്നേനെ? ഇതിനു സമാനമായ കമന്റുകള്‍ സ്ത്രീയില്‍ നിന്നുണ്ടായാല്‍ അത് പുരുഷനെ സംബന്ധിച്ച് വലിയ കാര്യമാണ്. പുരുഷന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത് ഏറെ ഉപകാരപ്പെടും.

നന്നായിരുന്നു, നല്ല രസമായിരുന്നു, സെക്‌സിനുശേഷം അവനെ കെട്ടിപിടിച്ചൊന്നു പറഞ്ഞുനോക്കൂ. തീര്‍ച്ചയായും അവന് ഇഷ്ടപ്പെടും. സെക്‌സ് നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന് അവനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം.

രണ്ടു തവണയെങ്കിലും ബന്ധപ്പെടണം എന്ന ആവേശം പലപ്പോഴും പുരുഷനില്‍ കാണും. പക്ഷേ, ആദ്യത്തേത്‌ കഴിഞ്ഞാല്‍ തന്നെ അവന്റെ ആവേശം തണുക്കും. പിന്നെ അവള്‍ക്ക് ഇഷ്ടപ്പെടുമോയെന്ന സംശയത്തില്‍ മാറിനില്‍ക്കും. അഥവാ അത്തരമൊരു താല്‍പ്പര്യവുമായി അവന്‍ വീണ്ടും വരികയാണെങ്കില്‍ നിരാശപ്പെടുത്തരുത്.

English summary
After having sex, men want to sleep whereas women want to talk. This is one of the main reasons why women misunderstand men. For this reason, few women feel that they are being used by their men. Did you know men also want to hear few things after having sex? But what do they like to hear in the tired state? Find out
Story first published: Monday, March 19, 2012, 14:13 [IST]

Get Notifications from Malayalam Indiansutras