ഈ പ്രായത്തിലാണോ ഇതൊക്കെ എന്ന പലരും സെക്‌സിനെ പറ്റി ചോദിക്കാറുണ്ട്. പ്രായമായാല്‍ സെക്‌സിന് കാര്യമില്ലെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാടും. പ്രായം സെക്‌സിനെ ബാധിക്കുന്നു പറയുന്നതിന് അടിസ്ഥാനമായി പറയുന്ന ചില കാര്യങ്ങളുണ്ട്.
മെനോപോസിന് ശേഷം സ്ത്രീകളില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയുന്നതായാണ് പൊതുവെ വിലയിരുത്തല്‍. ശാരീരിക പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇതിന് കാരണമായേക്കാം. എന്നാല്‍ പ്രധാന കാരണം മാനസികമാണ്. തനിക്ക് പ്രായമായി എന്ന തോന്നല്‍ സെക്‌സിന് നേരെ മുഖം തിരിക്കാന്‍ പ്രേരകമാകും.
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പ്രായമേറുന്തോറും അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതും സാധാരണം. ഇതും പ്രായമാകുമ്പോള്‍ സെക്‌സിന് തടസം നില്‍ക്കാറുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, സ്റ്റാമിന, ഓര്‍മക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ സെക്‌സിന് തടസം നില്‍ക്കാറുണ്ട്.
പ്രായമാകുന്തോറും ഹോര്‍മോണ്‍ വ്യത്യാസങ്ങളുമുണ്ടാകും. പ്രത്യേകിച്ചും സ്ത്രീകളില്‍. ഇത് സെക്‌സ് താല്‍പര്യം കുറയ്ക്കുന്നതിന് കാരണമാകും.
ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ മാനസികമാണ് പ്രായമാകുന്തോറും സെക്‌സിന് തടസം നില്‍ക്കുന്നത്. പ്രായമായെന്ന തോന്നല്‍ മനസില്‍ നിന്ന് ഒഴിവാക്കിയാല്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ ഒഴിയും. ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വൈദ്യശാസ്ത്രം വിശദീകരിക്കുന്നുമുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീവിത കാലം മുഴുവന്‍ മധുവിധുവാകാമെന്ന് അര്‍ത്ഥം.