സെക്‌സിനെ സഹായിക്കുന്ന നല്ലൊരു ധാതുവാണ് സിങ്ക്. ഭക്ഷണത്തില്‍ സിങ്കിന്റെ അളവ് കുറയുന്നത് ഉദ്ധാരണക്കുറവ് വരുത്തി വയ്ക്കും. ദിവസവുമുള്ള ഭക്ഷണത്തില്‍ 15-30 ശതമാനം വരെ സിങ്ക് ഉള്‍പ്പെടുത്താല്‍ ശ്രദ്ധിക്കുക. കക്ക ഇറച്ചി ധാരാളം സിങ്കടങ്ങിയ ഭക്ഷണമാണ്.
വൈറ്റമിന്‍ എയുടെ കുറവും ചില പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. വൈറ്റമിന്‍ എ അടങ്ങിയ ക്യാരറ്റ് പോലുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക.
ഡിപ്രഷന്‍ മാറാനുള്ള മരുന്നുകള്‍ ചിലപ്പോഴൊക്കെ ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കും. കച്ചോലം എന്നറിയപ്പെടുന്ന സസ്യം ഇതിനുള്ള പരിഹാരമാണ്.
വാള്‍നട്ട് തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ ഒഴിവാക്കും. വാള്‍നട്ട് പൊടിച്ച് തേന്‍ ചേര്‍ത്ത് പ്രാതവും ഉച്ചഭക്ഷണവും അത്താഴവും കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴിയ്ക്കുക. ഇതിന് മീതെ ഇളം ചൂടുള്ള പാലും കുടിയ്ക്കണം. ഇത് ഒരു മാസം അടുപ്പിച്ചു ചെയ്യുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
അമുക്കുരം എന്ന സസ്യവും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ല മരുന്നാണ്. അശ്വഗന്ധ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഇതു കൊണ്ടുണ്ടാക്കിയ ടോണിക്കുകള്‍ കുടിക്കുന്നത് ഫലം ചെയ്യും.
അടുത്ത പേജില്‍
ഉദ്ധാരണത്തിന് സവാള ചികിത്സയും