•  

ഉദ്ധാരണത്തിന് സവാള ചികിത്സയും

Onion
 
ഡ്രൈ ഫ്രൂട്‌സ് ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് പറ്റിയ നല്ല മരുന്നാണ്. വാള്‍നട്ട് , ഉണക്കമുന്തരി, ഉണങ്ങിയ ആപ്രിക്കോട്ട്, കശുവണ്ടിപ്പരിപ്പ് എന്നിവ വറുത്തു പൊടിച്ച് തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത് നല്ലപോലെ ഇളക്കി വയ്ക്കുക. ഇത് ദിവസവും മൂന്നു നേരമുള്ള ഭക്ഷണത്തിന് മുന്‍പായി ഓരോ സ്പൂണ്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബദാമിന് വളരെയേറെ പ്രാധാന്യമുണ്ട്. ബദാം പൊടിച്ച് ഇളം ചൂടുള്ള പാലില്‍കലക്കി കിടക്കുന്നതിന് മുന്‍പ് കുടിയ്ക്കാം.

ക്യാരറ്റിനും വിത്തുണ്ട്. ക്യാരറ്റ് വളര്‍ന്നു കഴിയുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത്തരം വിത്തുകളും ഉദ്ധാരണ പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ്. ഇവ പൊടിച്ച് പാലില്‍ കലക്കി കുടിയ്ക്കാം.

ചൂടുവെള്ളത്തില്‍ സവാള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. ഇത് 15 മിനിറ്റ് വയ്ക്കുക. ഈ വെള്ളം ഭക്ഷണത്തിന് 20 മിനിറ്റ് മുന്‍പു കുടിയ്ക്കാം. ഉള്ളിയുടെ രുചിയും മണവും ഇഷ്ടമല്ലെങ്കില്‍ ഇതില്‍ അര സ്പൂണ്‍ ചെറുനാരങ്ങാനീരോ ഓറഞ്ച് ജ്യൂസോ ചേര്‍ക്കാം. ഇത് ഒരു മാസം ചെയ്ത് നിറുത്തുക. പിന്നീട് ഒന്നു രണ്ടാഴ്ചകള്‍ കഴിഞ്ഞ് വീണ്ടും തുടങ്ങാം. ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ ഇതു ചെയ്യരുത്.

മുന്‍പേജില്‍
ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് വീട്ടുവൈദ്യം

Read more about: ആരോഗ്യം, health, sex
English summary
Erectile problems are common sexual problems for men. May be you wouldn't need any medication, but simple changes in lifestyle and diet,

Get Notifications from Malayalam Indiansutras