മാനസിക പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെങ്കില്‍ ഒരു സൈക്കോളജികല്‍ സഹായം തേടാവുന്നതാണ്. പങ്കാളിയുമായുണ്ടാകുന്ന പ്രശ്‌നമാണെങ്കില്‍ ഇതിന് ആദ്യം പരസ്പരമുള്ള ആശയവിനിമയമാണ് ഏറെ ഗുണം ചെയ്യുക. എന്നിട്ടും പ്രയോജനമില്ലെങ്കില്‍ കൗണ്‍സിലിംഗ് തേടാം.
ഡിപ്രഷന്‍, അമിതമായ ഉത്കണ്ഠ എന്നിവയും ഹൈപ്പോആക്ടീവ് സെക്ഷ്വല്‍ ഡിസോര്‍ഡറിനുള്ള കാരണങ്ങള്‍ തന്നെയാണ്. ഇവയ്ക്കും മാനസികമായ പരിഹാരമാണ് ആവശ്യം.
ഇതിനുള്ള കാരണം ശാരീരിക പ്രശ്‌നമാണെങ്കില്‍ ആദ്യം വേണ്ടത് ഹോര്‍മോണ്‍ പരിശോധിക്കുകയാണ്. ടെസ്‌റ്റോസ്റ്റിറോണ്‍ കുറവ് വൈദ്യ സഹായം കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. ഇതിന് വേണമെങ്കില്‍ ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി ഉപയോഗിക്കാം. ഇതിന് അല്‍പം സമയം പിടിക്കുമെന്നു മാത്രം. ചില പ്രത്യേക അസുഖങ്ങളും ഹോര്‍മോണ്‍ തോത് കുറയ്ക്കും. വിദഗ്ധനായ ഒരു ഡോക്ടര്‍ക്ക് ഇതിനുള്ള പ്രതിവിധി നിര്‍ദേശിക്കാവുന്നതേയുള്ളൂ.
കാരണം തിരിച്ചറിഞ്ഞുള്ള ചികിത്സ ഈ അവസ്ഥക്ക് പൂര്‍ണപ്രയോജനം നല്‍കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
മുന്‍ പേജില്‍
ലൈംഗികാസക്തി കുറയുമ്പോള്‍