അശ്ലീലം നിറഞ്ഞ ഒരു സന്ദേശമോ ചിത്രമോ ലഭിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഈ സെക്‌സ്റ്റിങ് ശീലം കുറച്ചുകഴിഞ്ഞാല്‍ പിടിവിട്ടുപോകുമെന്ന് വ്യക്തമായിട്ടുണ്ട്.
പ്രായപൂര്‍ത്തിയായ 2000ഓളം മൊബൈല്‍ ഉപഭോക്താക്കളില്‍ നടത്തിയ പഠനത്തില്‍ 10 ശതമാനത്തോളം പേര്‍ ഇത്തരം സെക്‌സ് മെസ്സേജുകള്‍ അനുയോജ്യമല്ലാത്ത നമ്പറുകളിലേക്ക് അയച്ചുപോയതായി സമ്മതിക്കുന്നു. ഇത്തരം മെസ്സേജുകള്‍ സ്വീകരിക്കുന്നവരില്‍ 14 ശതമാനം പേരും അവ ഉടന്‍ ഡിലിറ്റ് ചെയ്ത് ഒഴിവാക്കും.
ഇത്തരം സെക്സ്റ്റ് മെസ്സേജുകള്‍ അയയ്ക്കുന്ന ശീലം പലപ്പോഴും കുടുംബബന്ധങ്ങളെയും വ്യക്തിബന്ധങ്ങളെയും തകര്‍ക്കാറുണ്ടെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തി. 20 ശതമാനം പുരുഷന്മാരും ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീയ്ക്ക് ഇക്കിളി സന്ദേശങ്ങള്‍ അയയ്ക്കുന്നതിന് താല്‍പ്പര്യം കാണിക്കാറുണ്ട്.
ചിലര്‍ ഇത്തരം സന്ദേശങ്ങളിലൂടെ ഒരു ബന്ധം വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. ആദ്യം അയച്ച അശ്ലീല സന്ദേശത്തിനു ലഭിച്ച സ്വീകാര്യതയായിരിക്കും ഇതിനുള്ള പ്രചോദനം . പതുക്കെ പതുക്കെ തന്റെ ആഗ്രഹത്തിലേക്ക് കൊണ്ടുവരാനുള്ള സൂത്രം കൂടിയായി സന്ദേശത്തെ ഉപയോഗിക്കുന്നവരുണ്ട്.
സെക്റ്റിങ് നടത്താന്‍ ഇഷ്ടമില്ലാത്തവര്‍ സ്വന്തം ഫോണുകള്‍ ഇത്തരം ഞരമ്പു രോഗികളുടെ കൈയെത്തും ദൂരത്ത് നിന്നു മാറ്റിവെയ്ക്കുക.. മറ്റുമെങ്കില്‍ പാസ്‌വേര്‍ഡ് നല്‍കി ഫോണ്‍ ബ്ലോക് ചെയ്യുക.