•  

സെക്‌സിനിടയിലെ ചില കല്ലുകടികള്‍

സെക്‌സ് എന്നത് ഒരു വൈകാരിക വിസ്‌ഫോടനമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ലൈംഗികബന്ധത്തിനിടെ രസകരവും എന്നാല്‍ പിന്നീട് അത്ര സുഖകരവുമല്ലാത്തതുമായ പല കാര്യങ്ങളും ഉണ്ടാകാറുണ്ട്.

Sex Moments
 

സെക്‌സ് ചിലപ്പോഴെങ്കിലും വന്യമാകാറുണ്ട്. വൈകാരികമായ ഉത്തേജനത്തില്‍ പങ്കാളിയുടെ ചുണ്ടോ, കവിളോ, ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗമോ കടിച്ചുപോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ കടി മുറിവുണ്ടാക്കിയാലോ? തീര്‍ച്ചയായും തൊട്ടടുത്ത ദിവസം ആ മുറിപ്പാടുകള്‍ ചില്ലറ പൊല്ലാപ്പുകള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നിറഞ്ഞ മൂത്രസഞ്ചിയുമായി സെക്‌സിലേര്‍പ്പെട്ടാലുള്ള പുകില്‍ എന്താണെന്നറിയുമോ? വേദന നിരഞ്ഞൊരു സെക്‌സായിരിക്കും ഫലം. ഒന്നു വേഗം കഴിഞ്ഞെങ്കില്‍ മൂത്രമൊഴിക്കാമായിരുന്നുവെന്ന് ചിന്തിക്കുമെന്ന് ചുരുക്കം.

സെക്‌സിനിടെ അല്ലറ ചില്ലറ ശബ്ദമുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ ശബ്ദം പലപ്പോഴും വില്ലനായി തീരാറുണ്ട്. തറയില്‍ കിടന്നാണ് സെക്‌സെങ്കില്‍ ശബ്ദം കൂടും. നിങ്ങള്‍ സെക്‌സിലേര്‍പ്പെട്ടിരിക്കുകയാണെന്ന് ചിലരെങ്കിലും ശബ്ദത്തിലൂടെ തിരിച്ചറിയും.

വായ്‌നാറ്റമാണ് മറ്റൊരു പ്രശ്‌നം. ചുംബനം ലൈംഗിക ബന്ധത്തിലെ ഒഴിവാക്കാനാവാത്ത ഇനമാണ്. അസഹ്യമായ ദുര്‍ഗന്ധം ചിലരുടെയെങ്കിലും ലൈംഗികബന്ധത്തെ അസ്വസ്ഥമാക്കാറുണ്ട്.

ഉത്തേജനത്തിനുവേണ്ടി മദ്യമടക്കമുള്ള പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നവരുണ്ട്. പലപ്പോഴും ഇത്തരം ഉത്തേജക സാമഗ്രികള്‍ വില്ലന്മാരായി മാറുകയാണ് പതിവ്.

English summary
Some awkward moments in sex. Some times sex can be clumsy. Full bladder never make us happy. Bad breath will be a villian.
Story first published: Tuesday, April 17, 2012, 16:38 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras