•  

കോര്‍ഗാസം സ്വയംഭോഗമോ?

Coregasm
 
അടിവയറിലെ മസിലുകള്‍ക്കുള്ള ചില വ്യായാമങ്ങള്‍ സ്ത്രീകളില്‍ രതിമൂര്‍ച്ഛയുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കോര്‍ഗാസം എന്ന അവസ്ഥയെ കുറിച്ച് ഇന്‍ഡ്യാന യൂനിവേഴ്‌സിറ്റി നടത്തിയ പഠനം രണ്ട് പ്രധാന ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

ഒന്ന്, സെക്‌സില്ലെങ്കിലും സ്ത്രീക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയും. രണ്ട്, ലൈംഗികചിന്തകളും കൂടാതെ വ്യായാമത്തിലേര്‍പ്പെടുമ്പോള്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നത് സ്വയംഭോഗമാണെന്ന് പറയാനാവുമോ?

എന്നാല്‍ എല്ലാ സ്ത്രീകളിലും ഈ പ്രതിഭാസം കണ്ടു വരുന്നില്ല. സര്‍വെയില്‍ പങ്കെടുത്ത 124 സ്ത്രീകള്‍ക്ക് വ്യായാമത്തിനിടെ എക്‌സൈസ് ഇന്‍ഡൂസ്ഡ് ഓര്‍ഗാസവും(ഇഐഒ) അനുഭവപ്പെട്ടപ്പോള്‍ 246 പേര്‍ക്ക് എക്‌സൈസ് ഇന്‍ഡൂസ്ഡ് സെക്‌സ് പ്ലഷറും(ഇഐഎസ്പി) അനുഭവപ്പെട്ടു.

കോര്‍ഗാസം അനുഭവപ്പെടുന്നവര്‍ക്ക് ഇത്തരമൊരു വൈകാരിക അവസ്ഥയില്‍ ഇടക്കിടെ എത്തിച്ചേരാന്‍ സാധിക്കുന്നുണ്ടുവെന്നതും ശ്രദ്ധേയമായി. വ്യായാമം ചെയ്യുമ്പോള്‍ ലൈംഗികമായ യാതൊരു ചിന്തയും തങ്ങളുടെ മനസ്സിലുണ്ടായിരുന്നില്ലെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ ഇത്തരമൊരു അവസ്ഥയുണ്ടാകുന്നതിന് ഏത് വ്യായാമമാണ് ചെയ്യേണ്ടതെന്ന് ചോദിച്ചാല്‍ പലരും പല ഉത്തരമാണ് പറയുന്നത്. വെയ്റ്റ് ലിഫ്റ്റിങിനിടെയും സൈക്ലിങിനിടെയും ചാട്ടത്തിനിടയിലും ഇത്തരം രതിമൂര്‍ച്ഛ അനുഭവപ്പെട്ടതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

English summary
A new study has confirmed anecdotal evidence that exercise - absent sex or fantasies - can lead to female orgasm. While the findings by Indiana University researchers are new, reports of this phenomenon, sometimes called “coregasm”
Story first published: Thursday, April 5, 2012, 15:30 [IST]

Get Notifications from Malayalam Indiansutras