•  

ജി സ്‌പോട്ട് ശരിയ്ക്കും ഉണ്ടോ?

Orgasm
 
നിങ്ങളുടെ പെണ്ണിനെ ഭ്രാന്ത്പിടിപ്പിക്കാന്‍ കെല്‍പ്പുള്ള, വികാരത്തിന്റെ വേലിയേറ്റം തീര്‍ക്കാന്‍ കഴിയുന്ന ശരീരഭാഗത്തിനെയാണ് ജിസ്‌പോട്ട് എന്നു പറയുന്നത്. പെണ്ണിനെ രതിമൂര്‍ച്ഛയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള ഈ സ്ഥലം എവിടെയാണ്? കാലങ്ങളായി ആണുങ്ങളെല്ലാം ഇതു തപ്പി നടക്കുകയാണ്. അതിനിടെയാണ് ഒരു കൂട്ടം ശാസ്ത്രകാരന്മാര്‍ അത്തരമൊരു സ്ഥലം നിലനില്‍ക്കുന്നില്ലെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത്. എന്നാല്‍ വൈകാരികമായി ഉത്തേജിപ്പിക്കാന്‍ കഴിയുന്ന ശരീരഭാഗം ഓരോ പെണ്ണിനും വ്യത്യസ്തമായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പക്ഷേ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗൈനക്കോളജിയിലെ ആദം ഒസ്റ്റര്‍സെന്‍സ്‌കിയുടെ അഭിപ്രായത്തില്‍ ജി സ്‌പോട്ട് ശരിയ്ക്കുമുണ്ട്. അനിര്‍വചനീയമായ സന്തോഷത്തിന്റെ ഈ കേന്ദ്രം യോനിക്കുള്ളിലാണ്. യോനിയുടെ മുകള്‍ഭാഗത്തായി അല്‍പ്പം ഉള്ളോട്ടുമാറിയാണ് ഇതിന്റെ സ്ഥാനം.

വൈകാരികമായി ഉത്തേജിക്കപ്പെടുമ്പോള്‍ ഈ സ്ഥലത്തുണ്ടാകുന്ന ഏതൊരു ഇടപെടലും പെണ്ണിനെ രതിമൂര്‍ച്ഛയിലേക്ക് നയിക്കും. എന്നാല്‍ ഇതെത്ര വലിപ്പത്തിലാണ്? എങ്ങനെയുണ്ടാകും? എന്നീ കാര്യങ്ങള്‍ ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച് വ്യത്യസ്തമാകും. പക്ഷേ, ജി സ്‌പോട്ട് 100 ശതമാനവും എവിടെയുണ്ടാകും എന്നു കാണിച്ചുകൊടുക്കാന്‍ സാധിക്കും. ഈ കണ്ടെത്തല്‍ ലൈംഗികശാസ്ത്രത്തില്‍ പൊളിച്ചെഴുത്ത് തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്.

ആസ്വദിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഏതൊരു പുരുഷനും തന്റെ ഇണയുടെ ഈ വൈകാരിക കേന്ദ്രം എത്രയോ മുമ്പ് മനസ്സിലാക്കിയെടുത്തിട്ടുണ്ടാവും. പെണ്ണിനെ ഉന്മാദത്തിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള വജ്രായുധം തന്നെയാണ് ഈ ജിസ്‌പോട്ട്.

English summary
A new study in Institute of Gynecology in St. Petersburg,reveals that Gspot is a reality. This study confirmed the anatomic existence of the G-spot, which may lead to a better understanding and improvement of female sexual function.
Story first published: Monday, April 30, 2012, 15:07 [IST]

Get Notifications from Malayalam Indiansutras