ലിംഗത്തില്‍ നിന്ന് ശുക്ലസ്രവം വരാന്‍ തുടങ്ങുന്ന കാലത്താണ് ഇത്തരം നനയുന്ന സ്വപ്‌നങ്ങള്‍ കൂടുതല്‍ കാണുന്നത്. പ്രായംകൂടുന്നതിനനുസരിച്ച് സ്വപ്‌നങ്ങളുടെ എണ്ണവും കുറയും. വളരെ യാഥാസ്ഥികമായ ഒരു കുടുംബത്തില്‍ പിറന്ന ആണ്‍കുട്ടിക്ക് ഇത്തരം നനയുന്ന സ്വപ്‌നങ്ങളെ പേടിയായിരിക്കും. എന്തോ തെറ്റ് ചെയ്തുവെന്ന ചിന്തയാണ് അവനിലുണ്ടാകുക.
ചില പുരാതന ഗ്രന്ഥങ്ങളിലും ഇതിനു സമാനമായ പരാമര്‍ശങ്ങളുണ്ട്. എന്തിനേറെ 19ാം നൂറ്റാണ്ടില്‍ ഇത് ഒരു അസുഖമായാണ് പരിഗണിച്ചിരുന്നത്. പല വിധ മരുന്നുകളും ശസ്ത്രക്രിയകളും വരെ ഇതിനുവേണ്ടി ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ വാസ്തവം അതല്ല, ആണ്‍കുട്ടികളുടെ ശരീരത്തില്‍ തുടര്‍ച്ചയായി ശുക്ലം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇവ പുറത്തുപോവുക തന്നെ വേണം. ഒരാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയോ സ്വയംഭോഗം ചെയ്യുകയോ ചെയ്തിട്ടില്ലെങ്കില്‍ ഇതിനെ പുറന്തള്ളാനുള്ള ശരീരത്തിന്റെ സ്വാഭാവികമായ മാര്‍ഗ്ഗമാണിത്. ഒരു പ്രത്യേക അളവില്‍ കൂടുതല്‍ ശുകഌ ശരീരത്തില്‍ സൂക്ഷിക്കാനാവില്ല. സംശയമുള്ളവര്‍ക്ക് ദിവസവും അരമണിക്കൂര്‍ അശ്ലീല സിനിമകള്‍ വല്ലതും കണ്ട് കിടന്നുറങ്ങി നോക്കൂ. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നനഞ്ഞ സ്വപ്‌നം കാണാം.