ഇതുകൊണ്ടു തന്നെയാണ് ഓഫിസ് റൊമാന്‍സ് പ്രചാരം നേടുന്നതും. കോളജ് പ്രേമം പോലെ തന്നെ പരസ്പരം സംസാരിക്കാനും അടുത്ത് ഇടപഴകാനും അവസരം ലഭിക്കുന്നതിനാല്‍ പലതും വിവാഹത്തിലേക്ക് നീങ്ങുകയും ചെയ്യും.
എന്നാല്‍ വന്‍കിട നഗരങ്ങളില്‍ ഓഫിസ് റൊമാന്‍സ് ഇന്നു മറ്റു പലതലങ്ങളിലേക്കും ഉയര്‍ന്നു കഴിഞ്ഞു. പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്തതിനുശേഷം ശാരീരികമായി ബന്ധപ്പെടുന്നതിന് രണ്ടു പേരും മടികാണിക്കുന്നില്ല.
ആരോടെങ്കിലും താല്‍പ്പര്യം തോന്നിയാല്‍
1 എല്ലാ ബന്ധങ്ങളെയും പോലെ ഈ ബന്ധത്തിനെയും സൂഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ റൊമാന്‍സ് നടത്തി മുങ്ങുന്നത് ഇയാളുടെ സ്ഥിരം ജോലിയാണോയെന്ന് പരിശോധിക്കണം. ആദ്യ നീക്കം നടത്തുന്നതിനു മുമ്പ് അത്തരം ഒരു റൊമാന്‍സിന് എതിര്‍ കക്ഷിക്ക് താല്‍പ്പര്യമുണ്ടോയെന്ന് മനസ്സിലാക്കേണ്ടതുണ്ട്. താങ്കള്‍ക്ക് താല്‍പ്പര്യമുള്ള വ്യക്തിയോട് അടുത്ത് ഇടപഴകിയാല്‍ മാത്രമേ ഇക്കാര്യം മനസ്സിലാവൂ. ഭക്ഷണം കഴിക്കുമ്പോഴും യാത്രകളിലും കമ്പനി കൊടുക്കുന്നതിലൂടെ ഇത് സാധിക്കും.
2 സൗഹൃദം ഇഷ്ടപ്പെടുന്നുണ്ടെന്ന് ബോധ്യമായാല്‍ ഓഫിസിനും പതിവു യാത്രക്കും അപ്പുറം ഒരു സ്ഥലം കണ്ടെത്തുകയും അവിടെ നിന്ന് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയും വേണം. ഈ തലത്തില്‍ വെച്ച് വ്യക്തിപരമായ വിവരങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം.
3 ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഊഷ്മളത കടന്നു വന്നിരിക്കും. രണ്ടും പേരും പരസ്പരം മനസ്സിലാക്കിയിരിക്കുന്നു. ഇനി ഇതിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിനെ കുറിച്ച് രണ്ടു പേര്‍ക്കും മനസ്സ് തുറന്ന് സംസാരിക്കാം. വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാം. നല്ല കൂട്ടുകാരായി തുടരാം. അല്ലെങ്കില്‍ വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചുകൊണ്ടു തന്നെ വിവാഹം കഴിച്ചതുപോലെ ജീവിക്കാം. രണ്ടു പേരും വിവാഹം കഴിച്ച് രണ്ടു വഴിക്ക് വഴിപിരിയുകയും ചെയ്യും.